23
February 2020 - 9:28 am IST

Download Our Mobile App

Flash News
Archives

Trends

vidya-balan

ഇത് സാരിയാണോ ? വിദ്യയുടെ ലുക്കിൽ സംശയിച്ച് ആരാധകർ

Published:05 February 2020

ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന വിദ്യയുടെ ഇഷ്ട വസ്ത്രം സാരിയാണ്.

ആരാധകരേറെയുള്ള ബോളിവുഡ് താരമാണ് വിദ്യ ബാലന്‍. ട്രഡീഷനൽ വസ്ത്രങ്ങളിൽ കംഫര്‍ട്ടബിള്‍ ആകുന്ന വിദ്യയുടെ ഇഷ്ട വസ്ത്രം സാരിയാണ്. സാരിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്താൻ താരം എപ്പോഴും ശ്രമിക്കാറുണ്ട്.

എന്നാൽ ഇത്തവണ താരത്തിന്‍റെ ഡ്രസ് കണ്ട് അൽപ്പം കൺഫ്യൂഷനിലാണ് ഫാഷൻ പ്രേമികൾ. പല്ലു കൂടി ചേർന്ന കടും ചുവപ്പ് നിറത്തിലെ വസ്ത്രമാണ് വിദ്യ ധരിച്ചിരിക്കുന്നത്.

അതിനാൽ തന്നെ സാരിയാണെന്ന് തെറ്റിദ്ധരിക്കാനുള്ള സാധ്യതയുമുണ്ട്. കാ ഷായാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

പ്ലെയിനായിട്ടുള്ള ഈ ഡ്രസിനോടൊപ്പം സില്‍വര്‍ നിറത്തിലുള്ള ആഭരണമാണ് വിദ്യ ധരിച്ചത്. വസ്ത്രത്തിന് ഇണങ്ങുന്ന കമ്മലുകളും കൂടിയായതോടെ താരം കൂടുതല്‍ മനോഹരിയായി.

ചുവപ്പ് നിറത്തിലെ ചെരുപ്പ് കൂടിയായതോടെ വിദ്യയുടെ ലുക്ക് പൂർണമായി.


വാർത്തകൾ

Sign up for Newsletter



top