04
June 2020 - 4:54 pm IST

Download Our Mobile App

Flash News
Archives

Bollywood

baaghi

ടൈഗറിന്‍റെ ബാഗി 3 ട്രെയ്‌ലറെത്തി; വിമർശന പെരുമഴ

Published:06 February 2020

ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കുറച്ച് ഓവറെല്ലേയെന്നാണ് പ്രേക്ഷകർ നൽകുന്ന കമന്‍റുകൾ.

ടൈഗർ ഷെറഫ് നായകനാകുന്ന ബാഗി 3 യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. അഹമ്മദ് ഖാൻ സംവിധാനം ചെയ്ത് സാജിദ് നദിയദ്വാല നിർമിക്കുന്ന ചിത്രത്തിൽ ശ്രദ്ധ കപൂറാണ് നായിക. റിതേഷ് ദേശ്മുഖും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മാധവനും ആര്യയും ഒന്നിച്ചെത്തിയ വേട്ട എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്ക് കൂടിയാണ് ബാഗി 3. എന്നാൽ ചിത്രത്തിന്‍റെ ട്രെയ്‌ലറിന് നേരെ വിമർശനങ്ങളും ഉയരുന്നുണ്ട്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ കുറച്ച് ഓവറെല്ലേയെന്നാണ് പ്രേക്ഷകർ നൽകുന്ന കമന്‍റുകൾ. മാർച്ച് ആറിന് ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top