01
April 2020 - 12:59 am IST

Download Our Mobile App

Flash News
Archives

Analysis

economic-survey

സാ​​മ്പ​​ത്തി​​ക ഘ​​ട​​ന​​യി​​ൽ മാ​​റ്റം കു​​റി​​ച്ച് കേ​​ര​​ളം

Published:07 February 2020

# സ്വ​​ന്തം ലേ​​ഖ​​ക​​ൻ

2013-14 മു​​ത​​ൽ 2015-16 വ​​രെ​​യു​​ള്ള മൂ​​ന്ന് വ​​ർ​​ഷം കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച ഇ​​ന്ത്യ​​ൻ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ 16-17ൽ  ​​സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം ഉ​​ണ​​ർ​​വു​​ണ്ടാ​​കു​​ക​​യും ഈ ​​വ​​ർ​​ഷം 7.5ലേ​​ക്ക് ഉ​​യ​​രാ​​നും സം​​സ്ഥാ​​ന​​ത്തി​​നാ​​യി.

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച 7.5 ശ​​ത​​മാ​​ന​​മാ​​യി വ​​ർ​​ധി​​ച്ച​​പ്പോ​​ൾ നി​​ർ​​ണാ​​യ​​ക ഘ​​ട​​ക​​മാ​​യ​​ത് ചെ​​റു​​കി​​ട വ്യ​​വ​​സാ​​യം. സം​​സ്ഥാ​​ന​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക ഘ​​ട​​ന മാ​​റ്റ​​ത്തി​​ന്‍റെ പാ​​തി​​യി​​ലെ​​ന്ന് സാ​​മ്പ​​ത്തി​​ക അ​​വ​​ലോ​​ക​​ന റി​​പ്പോ​​ർ​​ട്ട്. 2013-14 മു​​ത​​ൽ 2015-16 വ​​രെ​​യു​​ള്ള മൂ​​ന്ന് വ​​ർ​​ഷം കേ​​ര​​ള​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച ഇ​​ന്ത്യ​​ൻ ശ​​രാ​​ശ​​രി​​യേ​​ക്കാ​​ൾ മ​​ന്ദ​​ഗ​​തി​​യി​​ലാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ 16-17ൽ  ​​സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം ഉ​​ണ​​ർ​​വു​​ണ്ടാ​​കു​​ക​​യും ഈ ​​വ​​ർ​​ഷം 7.5ലേ​​ക്ക് ഉ​​യ​​രാ​​നും സം​​സ്ഥാ​​ന​​ത്തി​​നാ​​യി. പ്ര​​ധാ​​ന​​മാ​​യും വ​​ൻ​​കി​​ട വ്യ​​വ​​സാ​​യ​​ത്തി​​ലൂ​​ന്നി​​യു​​ള്ള ecdhത്തി​​ക മു​​ന്നേ​​റ്റ​​ത്തി​​ൽ നി​​ന്നും കേ​​ര​​ളം പി​​റ​​കോ​​ട്ടു പോ​​യെ​​ന്നാ​​ണു റി​​പ്പോ​​ർ​​ട്ട് സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. സ്റ്റാ​​ർ​​ട്ട​​പ്പു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​യു​​ടെ മു​​ന്നേ​​റ്റം സം​​സ്ഥാ​​ന​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക സ്ഥി​​തി​​യെ മു​​ന്നോ​ട്ട് ന​​യി​​ച്ചു​​വെ​​ന്നും റി​​പ്പോ​​ർ​​ട്ട് പ​​റ​​ഞ്ഞു വെ​​യ്ക്കു​​ന്നു. 

ചെ​​റു​​കി​​ട വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ലെ കു​​തി​​പ്പ് സം​​സ്ഥാ​​ന​​ത്തി​​ന്‍റെ സാ​​മ്പ​​ത്തി​​ക ഘ​​ട​​ന​​യെ ത​​ന്നെ തി​​രു​​ത്തി കു​​റി​​ക്കു​​ന്ന നി​​ല​​യി​​ലേ​​ക്കാ​​ണു മാ​​റു​​ന്ന​​ത്. കൂ​​ടാ​​തെ ഐ​​ടി, മ​​ത്സ്യ​​ബ​​ന്ധ​​നം, അ​​ക്വാ​​ക​​ൾ​​ച്ച​​ർ, ഉ​​ത്പാ​​ദ​​നം, വ്യാ​​പാ​​രം, ഹോ​​ട്ട​​ലു​​ക​​ൾ, റ​സ്റ്റോ​​റ​​ന്‍റു​​ക​​ൾ, സാ​​മൂ​​ഹി​​ക സേ​​വ​​ന​​ങ്ങ​​ൾ, വി​​ദ്യാ​​ഭ്യാ​​സം, ആ​​രോ​​ഗ്യം, പൊ​​തു സേ​​വ​​ന​​ങ്ങ​​ൾ, പ്രൊ​​ഫ​​ണ​​ൽ സേ​​വ​​ന​​ങ്ങ​​ൾ എ​​ന്നി​​വ​​യാ​​ണ് ‌സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യ്ക്ക് കാ​​ര​​ണ​​മാ​​യ മേ​​ഖ​​ല​​ക​​ൾ. 13,286 പു​​തി​​യ യൂ​​ണി​​റ്റു​​ക​​ളാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. ചെ​​റു​​കി​​ട വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ൽ 13,286 പു​​തി​​യ യൂ​​ണി​​റ്റു​​ക​​ളാ​​ണ് ആ​​രം​​ഭി​​ച്ച​​ത്. ഇ​​വ ശ​​ക്ത​​മാ​​യ വ​​ള​​ർ​​ച്ച​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്. 

അ​​തേ​​സ​​മ​​യം, പ്ര​​ള​​യ​​വും ഗ​​ൾ​​ഫ് രാ​​ജ്യ​​ങ്ങ​​ളി​​ലെ സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി മൂ​​ലം കു​​ടി​​യേ​​റ്റ തൊ​​ഴി​​ലാ​​ളി​​ക​​ൾ സ്വ​​ദേ​​ശ​​ത്തേ​​ക്ക് മ​​ട​​ങ്ങി​​യ​​തും സ​​മ്പ​​ദ് വ്യ​​വ​​സ്ഥ​​യെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ച്ചു. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലാ​​ണ് കേ​​ര​​ള​​ത്തി​​ന് ഏ​​റ്റ​​വും തി​​രി​​ച്ച​​ടി നേ​​രി​​ട്ട​​ത്. 2017-18ൽ 1.7 ​​ശ​​ത​​മാ​​നം വ​​ള​​ർ​​ച്ച​​യു​​ണ്ടാ​​യി​​രു​​ന്ന കാ​​ർ​​ഷി​​ക മേ​​ഖ​​ല 0.5 ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞു. കേ​​ര​​ള​​ത്തി​​ലെ നി​​ർ​​മാ​​ണ​​മേ​​ഖ​​ല​​യി​​ലെ മൂ​​ല്യ​​വ​​ർ​​ധ​​ന വ​​ള​​ർ​​ച്ച 2017-ൽ 4.0 ​​ശ​​ത​​മാ​​ന​​മാ​​യി കു​​റ​​ഞ്ഞെ​​ങ്കി​​ലും അ​​ത് 6.3 ശ​​ത​​മാ​​ന​​മാ​​യി ഉ​​യ​​ർ​​ത്തി. മൂ​​ല്യ​​വ​​ർ​​ധി​​ത വ​​ള​​ർ​​ച്ച​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഉ​​ത്പാ​​ദ​​ന മേ​​ഖ​​ല മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വെ​​ച്ചി​​ട്ടു​​ണ്ട്. ക​​ഴി​​ഞ്ഞ സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം 3.7 ശ​​ത​​മാ​ന​മാ​​യി​​രു​​ന്ന ഈ ​​വി​​ഭാ​​ഗ​​ത്തി​​ലെ വ​​ള​​ർ​​ച്ച നി​​ര​​ക്കെ​​ങ്കി​​ൽ 2018-19ൽ 11.2 ​​ശ​​ത​​മാ​​നം എ​​ന്നി​​ങ്ങ​​നെ​​യാ​​യി​​രു​​ന്നു വാ​​ർ​​ഷി​​ക സം​​യോ​​ജി​​ത മൂ​​ല്യ വ​​ള​​ർ​​ച്ച​​യു​​ടെ നി​​ര​​ക്ക്. 


വാർത്തകൾ

Sign up for Newsletter



top