23
September 2020 - 1:12 pm IST

Download Our Mobile App

Cricket

kerala-blasters-vs-north-east

ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് നോ​ർ​ത്ത് ഈ​സ്റ്റി​നെ​തി​രേ

Published:07 February 2020

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ൽ ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ല. ജ​യി​ച്ചാ​ലും തോ​റ്റാ​ലും ഒ​രു കു​ഴ​പ്പ​വു​മി​ല്ല. കാ​ര​ണം ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്ന് നേ​ര​ത്തെ പു​റ​ത്താ​യ ഒ​രു ടീ​മി​ന് കൂ​ടു​ത​ൽ എ​ന്താ​ലോ​ചി​ക്കാ​ൻ

ഗോ​ഹ​ട്ടി: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ​നി​ന്ന് ഏ​റെ​ക്കു​റെ പു​റ​ത്താ​യ നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ്, പു​റ​ത്താ​ക​ൽ ഉ​റ​പ്പി​ച്ച കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ ഇ​ന്ന് സ്വ​ന്തം ത​ട്ട​ക​ത്തി​ൽ നേ​രി​ടു​ന്നു.  13 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ര​ണ്ടു ജ​യ​വും അ​ഞ്ചു സ​മ​നി​ല​യും ആ​റു പ​രാ​ജ​യ​വു​മാ​യി കേ​വ​ലം 11 പോ​യി​ന്‍റു​മാ​യി പോ​യി​ന്‍റ് നി​ല​യി​ൽ ഒ​മ്പ​താം സ്ഥാ​ന​ത്താ​ണ് നോ​ർ​ത്ത് ഈ​സ്റ്റ്. ഇ​നി​യു​ള്ള എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ചാ​ലും നോ​ർ​ത്ത് ഈ​സ്റ്റി​ന് പ്ലേ ​ഓ​ഫി​ലേ​ക്കു മു​ന്നേ​റാ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണ്. ക​ണ​ക്കി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ൽ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​റ​യാ​മെ​ന്നു മാ​ത്രം. ഇ​നി അ​വ​ശേ​ഷി​ക്കു​ന്ന അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യി​ച്ചാ​ൽ നേ​രി​യ സാ​ധ്യ​ത. 

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ കാ​ര്യ​മെ​ടു​ത്താ​ൽ ഒ​ന്നും ന​ഷ്ട​പ്പെ​ടാ​നി​ല്ല. ജ​യി​ച്ചാ​ലും തോ​റ്റാ​ലും ഒ​രു കു​ഴ​പ്പ​വു​മി​ല്ല. കാ​ര​ണം ടൂ​ർ​ണ​മെ​ന്‍റി​ൽ​നി​ന്ന് നേ​ര​ത്തെ പു​റ​ത്താ​യ ഒ​രു ടീ​മി​ന് കൂ​ടു​ത​ൽ എ​ന്താ​ലോ​ചി​ക്കാ​ൻ. 15 ക​ളി​ക​ളി​ൽ​നി​ന്ന് 14 പോ​യി​ന്‍റ് മാ​ത്ര​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​നു​ള്ള​ത്. സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യോ​ട് 3-6നു ​പ​രാ​ജ​യ​പ്പെ​ട്ട് നാ​ണ​ക്കേ​ടു​മാ​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഗോ​ഹ​ട്ടി​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത്. 

ബ​ർ​ത്തോ​ലോ​മി​യോ ഓ​ഗ്ബ​ച്ചെ എ​ന്ന മി​ക​ച്ച ഒ​രു സ്ട്രൈ​ക്ക​റു​ടെ പ്ര​ക​ട​നം മാ​ത്ര​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന് ഈ ​സീ​സ​ൺ സ​മ്മാ​നി​ച്ച ഓ​ർ​മി​പ്പി​ക്ക​ത്ത​ക്ക കാ​ര്യം. 11 ഗോ​ളു​ക​ൾ ഓ​ഗ്ബ​ച്ചെ ഈ ​സീ​സ​ണി​ൽ നേ​ടി. അ​വ​സാ​ന​മി​റ​ങ്ങി​യ അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഏ​ഴു ഗോ​ളു​ക​ളാ​ണ് ഈ ​നൈ​ജീ​രി​യ​ൻ സ്ട്രൈ​ക്ക​ർ സ്വ​ന്ത​മാ​ക്കി​യ​ത്.  എ​ന്നാ​ൽ, ടീം ​ക​ഴി​ഞ്ഞ മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലാ​യി 12 ഗോ​ളു​ക​ൾ വ​ഴ​ങ്ങു​ക​യും ചെ​യ്തു. പ​രി​ശീ​ല​നാ​യ ഷ​ട്ടോ​രി​യു​ടെ മു​ൻ ക്ല​ബ്ബാ​ണ് നോ​ർ​ത്ത് ഈ​സ്റ്റ്. അ​സ​മോ​വ ഗ്യാ​നി​ന്‍റെ പ​രു​ക്കാ​ണ് അ​വ​രെ അ​ല​ട്ടു​ന്ന പ്ര​ശ്നം. കേ​ര​ളം ഇ​ന്ന് മു​സ്ത​ഫ നി​ങ്ങി​നും ഡ്രോ​ബ​റോ​വി​നും അ​വ​സ​രം ന​ൽ​കും. ഷ​ട്ടോ​രി സ​സ്പെ​ൻ​ഡ​ഷ​നി​ലാ​ണ്.  മത്സരം രാത്രി 7.30ന് ആരംഭിക്കും. 


വാർത്തകൾ

Sign up for Newsletter



top