12
July 2020 - 3:52 pm IST

Download Our Mobile App

Flash News
Archives

Wellness

corona-disease

കൊ​റോ​ണ​പ്പേ​ടി ; ഷേ​ക്ക് ഹാ​ൻ​ഡി​ന് പ​ക​രം ഇ​നി ന​മ​സ്തേ

Published:07 February 2020

# എം ​എം സ​ലാം

കൊ​റോ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ലെ റി​സോ​ർ​ട്ടു​ക​ളി​ലും ഹോം ​സ്റ്റേ​ക​ളി​ലും ഹൗ​സ്ബോ​ട്ടു​ക​ളി​ലു​മെ​ല്ലാം ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്

ആ​ല​പ്പു​ഴ: കൊ​റോ​ണ ഭീ​തി വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഷേ​ക്ക് ഹാ​ൻ​ഡ് ന​ൽ​കി അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന രീ​തി​ക്ക് പ​ക​രം താ​ൽ​ക്കാ​ലി​ക​മാ​യി​ട്ടെ​ങ്കി​ലും കൈ​കൂ​പ്പി​യു​ള്ള ന​മ​സ്തേ രീ​തി സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ്. കൊ​റോ​ണ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ​യി​ലെ റി​സോ​ർ​ട്ടു​ക​ളി​ലും ഹോം ​സ്റ്റേ​ക​ളി​ലും ഹൗ​സ്ബോ​ട്ടു​ക​ളി​ലു​മെ​ല്ലാം ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം ക്ലാ​സു​ക​ളി​ലാ​ണ്  താ​ൽ​ക്കാ​ലി​ക​മാ​യി​ട്ടെ​ങ്കി​ലും ഷേ​ക്ക് ഹാ​ൻ​ഡി​ന് പ​ക​രം  ന​മ​സ്തേ ഉ​പ​യോ​ഗി​ക്കു​വാ​ൻ ജീ​വ​ന​ക്കാ​രോ​ട് ആ​രോ​ഗ്യ വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ള്ള​ത്.

വാ​യു​വി​ലൂ​ടെ​യും രോ​ഗി​യു​മാ​യു​ള്ള പ​ര​സ്പ​ര സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​മാ​ണ് കൊ​റോ​ണ് വൈ​റ​സ് വ്യാ​പ​ക​മാ​വു​ന്ന​ത്. തു​മ്മു​ന്പോ​ഴോ ചു​മ​ക്കു​ന്പോ​ഴോ രോ​ഗ​ബാ​ധ​യു​ള്ള​യാ​ൾ വാ​യ് കൊ​ണ്ട് പൊ​ത്തി​പ്പി​ടി​ക്കു​ക​യും അ​തി​ന് ശേ​ഷം മ​റ്റൊ​രാ​ൾ​ക്ക് ഹ​സ്ത​ദാ​നം ചെ​യ്യു​ക​യും ചെ​യ്യു​ന്ന​ത് വ​ഴി രോ​ഗ​ബാ​ധ പ​ക​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്. ആ​ല​പ്പു​ഴ പോ​ലെ​യു​ള്ള വി​ദേ​ശ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ഏ​റെ​യെ​ത്തു​ന്ന സ്ഥ​ല​ത്ത് ഇ​വ​രു​മാ​യി ഇ​ട​പ​ഴ​കേ​ണ്ടി വ​രു​ന്ന​വ​രോ​ടാ​ണ് അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ള്ള​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം ചൈ​ന​യി​ൽ നി​ന്നും വു​ഹാ​നി​ൽ നി​ന്നു​മെ​ത്തു​ന്ന​വ​രെ  28 ദി​വ​സം പ്ര​ത്യേ​കം നി​രീ​ക്ഷി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മെ​ങ്കി​ൽ  ചി​കി​ൽ​സ ന​ൽ​കു​ന്ന​തി​നും നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

ചൈ​ന​യ​ല്ലാ​ത്ത മ​റ്റു വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു വ​രു​ന്ന ടൂ​റി​സ്റ്റു​ക​ളേ​യും ആ​വ​ശ്യ​മെ​ങ്കി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ വ​യ്ക്ക​ണം. എ​ന്നാ​ൽ ടു​റി​സ്റ്റു​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ന​ക​ൾ വേ​ണ്ടെ​ന്നും ടൂ​റി​സ​ത്തി​ന് ഹാ​നി​ക​ര​മാ​വു​ന്ന രീ​തി​യി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ണ്ടെ​ന്നും റി​സോ​ർ​ട്ട് ഉ​ട​മ​ക​ളെ അ​റി​യി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ വി​ദേ​ശി​ക​ൾ എ​ത്തു​ന്പോ​ൾ ത​ന്നെ അ​വ​ർ ഏ​തു രാ​ജ്യ​ക്കാ​രാ​ണെ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ച് രോ​ഗ​ബാ​ധി​ത​ര​ല്ലെ​ന്നു ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളെ​ത്തു​ന്പോ​ൾ ആ​ദ്യ​മേ ത​ന്നെ പ​ര​ന്പ​രാ​ഗ​ത ആ​ചാ​ര പ്ര​കാ​ര​മു​ള്ള കൈ​കൂ​പ്പി​യു​ള്ള അ​ഭി​വാ​ദ്യം ചി​ല റി​സോ​ർ​ട്ടു​ക​ളി​ൽ നേ​ര​ത്തെ ത​ന്നെ ചെ​യ്തു വ​രു​ന്നു​ണ്ട്. അ​തി​ന് ശേ​ഷം ഷേ​ക്ക് ഹാ​ൻ​ഡ് ന​ൽ​കി​യു​മാ​ണ് ഇ​വ​രെ സ്വീ​ക​രി​ച്ചി​രു​ന്ന​ത്. കൊ​റോ​ണ​ഭീ​തി അ​ക​ലു​ന്ന​ത് വ​രെ​യെ​ങ്കി​ലും ഷേ​ക്ക് ഹാ​ൻ​ഡ് ഒ​ഴി​വാ​ക്കി ന​മ​സ്തേ മാ​ത്രം ന​ൽ​കി അ​ഥി​തി​ക​ളെ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഇ​പ്പോ​ൾ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top