04
June 2020 - 4:29 pm IST

Download Our Mobile App

Flash News
Archives

Cricket

india-vs-new-zealand

തിരിച്ചുവരവിന് ഇന്ത്യ

Published:08 February 2020

ക‌ൂ​റ്റ​ൻ സ്കോ​ർ നേ​ടി​യി​ട്ടും വി​ജ​യി​ക്കാ​നാ​വാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് ഇ​ന്ത്യ​ൻ ടീം. ​അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​രാ​ത്ത ബൗ​ളി​ങ്ങും ഫീ​ൽ​ഡി​ങ്ങു​മാ​യി​രു​ന്നു 347 റ​ൺ​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടും വി​ജ​യ​മു​റ​പ്പി​ക്കാ​തെ പി​ൻ​വാ​ങ്ങേ​ണ്ടി വ​ന്ന​ത്.

ഓ​ക്‌​ല​ൻ​ഡ്:  ടി-20 ​​പ​​ര​​മ്പ​​ര 5-0നു ​​നേ​​ടി​​യ​​തി​​ന്‍റെ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തി​​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കി​റ​ങ്ങി, ആ​ദ്യ മ​ത്സ​ര​ത്തി​ൽ​ത്ത​ന്നെ പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ ഇ​ന്ന് ര​ണ്ടാം ഏ​ക​ദി​ന​ത്തി​ന്. ക‌ൂ​റ്റ​ൻ സ്കോ​ർ നേ​ടി​യി​ട്ടും വി​ജ​യി​ക്കാ​നാ​വാ​ത്ത​തി​ന്‍റെ നി​രാ​ശ​യി​ലാ​ണ് ഇ​ന്ത്യ​ൻ ടീം. ​അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​രാ​ത്ത ബൗ​ളി​ങ്ങും ഫീ​ൽ​ഡി​ങ്ങു​മാ​യി​രു​ന്നു 347 റ​ൺ​സ് സ്വ​ന്ത​മാ​ക്കി​യി​ട്ടും വി​ജ​യ​മു​റ​പ്പി​ക്കാ​തെ പി​ൻ​വാ​ങ്ങേ​ണ്ടി വ​ന്ന​ത്.  ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​വി​​ലെ 7.30ന് ​​ആ​​രം​​ഭി​​ക്കു​​ന്ന മ​​ത്സ​​രം സ്റ്റാ​​ർ സ്പോ​​ർ​​ട്സ് ത​​ത്സ​​മ​​യം സം​​പ്രേ​​ഷ​​ണം ചെ​​യ്യും. 

രോ​ഹി​ന്‍റെ​യും ശി​ഖ​ർ ധ​വാ​ന്‍റെ​യും അ​ഭി​വ​ത്തി​ൽ ഇ​​ന്ത്യ​​ൻ ഓ​പ്പ​ണി​ങ്ങി​ൽ പു​​തി​​യ പ​​രീ​​ക്ഷ​​ണ​​ത്തി​​നാ​യി​രു​ന്നു കോ​​ഹ്‌​​ലി മു​​തി​​ർ​ന്ന​ത്.  2018ൽ ​​ന്യൂ​​സി​​ല​​ൻ​​ഡി​​ൽ ന​​ട​​ന്ന അ​​ണ്ട​​ർ 19 ലോ​​ക​​ക​​പ്പി​​ൽ ഇ​​ന്ത്യ​​യെ കി​​രീ​​ട​​ത്തി​​ലേ​​ക്കു ന‍യി​​ച്ച പൃ​​ഥ്വി ഷാ​​യും മാ​​യ​​ങ്ക് അ​​ഗ​​ർ​​വാ​​ളു​​മാ​​യി​​രു​ന്നു ഇ​​ന്ത‍്യ​​യു​​ടെ ഓ​​പ്പ​​ണ​​ർ​​മാ​രാ​യി എ​ത്തി​യ​ത്. ഭേ​ദ​പ്പെ​ട്ട തു​ട​ക്കം ന​ൽ​കാ​നും ഇ​രു​വ​ർ​ക്കു​മാ​യി.  ഓ​​പ്പ​​ണ​​ർ​​മാ​​രാ​​യി ഏ​​ക​​ദി​​ന​​ത്തി​​ൽ അ​​ര​​ങ്ങേ​​റു​​ന്ന നാ​​ലാ​​മ​​ത്തെ ഇ​​ന്ത്യ​​ൻ സ​​ഖ്യ​​മാ​​ണ് ഷാ​​യും മാ​​യ​​ങ്കും. 1976ൽ ​​ദി​​ലീ​​പ് വെ​​ങ്സാ​​ർ​​ക്ക​​റും പി.​​ശ​​ർ​​മ​​യും ന്യൂ​​സി​​ല​​ൻ​​ഡി​​ൽ​​ത്ത​​ന്നെ​​വ​​ച്ച് ഏ​​ക​​ദി​​ന​​ത്തി​​ൽ അ​​ര​​ങ്ങേ​​റി​​യി​​രു​​ന്നു. 

 കെ.​​എ​​ൽ. രാ​​ഹു​​ൽ അ​​ഞ്ചാം ന​​മ്പ​​റി​​ലി​റ​ങ്ങി ത​നി​ക്ക് ഏ​ത് പൊ​സി​ഷ​നി​ലും ബാ​റ്റ് ചെ​യ്യാ​നാ​കു​മെ​ന്നു തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണ്. നാ​ലാം ന​മ്പ​റി​ൽ സ്ഥി​ര​മാ​യി സ്ഥാ​ന​മു​റ​പ്പി​ച്ച​തു​പോ​ലെ​യാ​ണ് ശ്രേ​യ​സ് അ​യ്യ​രു​ടെ പ്ര​ക​ട​നം. സെ​ഞ്ചു​റി നേ​ടി​യ ശ്രേ​യ​സ് വ​രും കാ​ല​ങ്ങ​ളി​ൽ മ​ധ്യ​നി​ര​യു​ടെ ക​രു​ത്താ​ണ്. വി​രാ​ട് കോ​ഹ്‌​ലി അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യെ​ങ്കി​ലും മി​ക​ച്ച സ്കോ​റി​ലേ​ക്കെ​ത്തു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​ത് അ​ദ്ദേ​ഹ​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.  

കേ​ദാ​ർ ജാ​ദ​വി​ന് ഇ​ന്ന് അ​വ​സ​രം ന​ൽ​കാ​ൻ സാ​ധ്യ​ത​യി​ല്ല. ശ​​ർ​​ദൂ​​ൽ ഠാ​​ക്കു​​റോ ന​വ്ദീ​പ് സൈ​നി​യോ ഇ​ന്നു ക​ളി​ക്കാ​നി​റ​ങ്ങും  ജ​​സ്പ്രീ​​ത് ബു​​മ്ര​​യും മു​​ഹ​​മ്മ​​ദ് ഷ​​മി​​യും പേ​സ് ബൗ​ള​ർ​മാ​രു​ടെ റോ​ളി​ലെ​ത്തും. സി​പി​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് കൈ​കാ​ര്യം ചെ​യ്യാ​ൻ കു​ൽ​ദീ​പോ ച​ഹ​ലോ എ​ത്തും. ഓ​ൾ​റൗ​ണ്ട​റാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ​യു​മു​ണ്ടാ​കും. 

ക്രി​​ക്ക​​റ്റി​​ലെ ഏ​​തെ​​ങ്കി​​ലും ഒ​​ര ഫോ​​ർ​​മാ​​റ്റി​​ൽ കി​​വീ​​സ് അ​​വ​​സാ​​നം ജ​​യി​​ച്ച​​ത് 2019 ന​​വം​​ബ​​ർ 29നാ​​ണ്. അ​തി​നു ശേ​ഷം ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലൂ​ടെ അ​വ​ർ ശ​ക്ത​മാ​യി തി​രി​ച്ചു​വ​ന്നു.  അ​തും മി​ക​ച്ച താ​ര​ങ്ങ​ളാ​യ കെ​യ്‌​ൻ വി​ല്യം​സ​ണും ട്രെ​ന്‍റ് ബോ​ൾ​ട്ടും ലോ​ക്കി ഫെ​ർ​ഗൂ​സ​നു​മൊ​ന്നു​മി​ല്ലാ​തെ. മി​ക​ച്ച ഒ​രു ടീ​മി​നു വേ​ണ്ട എ​ല്ലാ ഗു​ണ​ഗ​ണ​ങ്ങ​ളു​മു​ള്ള ഒ​രു ടീ​മാ​യി കി​വീ​സ് മാ​റി​യി​രി​ക്കു​ന്നു. ഓ​പ്പ​ണി​ങ് മു​ത​ൽ അ​വ​രു​ടെ ബാ​റ്റി​ങ് ശ​ക്ത​മാ​ണ്. മൂ​ന്നാം ന​മ്പ​റി​ലി​റ​ങ്ങു​ന്ന ടോം ​ബ്ല​ണ്ട​ൽ അ​വ​ർ​ക്കൊ​രു മു​ത​ൽ​ക്കൂ​ട്ടാ​ണ്.  മാ​​ർ​​ട്ടി​​ൻ ഗ​​പ്ടി​​ലും ഹെ​​ൻ‌​​റി നി​​ക്കോ​​ൾ​​സു​​മാ​​യി​​രി​​ക്കും ഓ​​പ്പ​​ണ​​ർ​​മാ​​രു​​ടെ റോ​​ളി​​ലെ​​ത്തു​​ക. മ​​ധ്യ​​നി​​ര​​യു​​ടെ ക​​രു​​ത്താ​​യി റോ​​സ് ടെ​​യ്‌​​ല​​റും ടോം ​​ലാ​​ഥ​​മു​​മു​​ണ്ട്. 

ച​​രി​​ത്ര​​ത്തി​​ൽ ഇ​​രു​​വ​​രും ഇ​​തു​​വ​​രെ 108 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ൽ കൊ​​മ്പു​​കോ​​ർ​​ത്തി​​ട്ടു​​ണ്ട്. അ​​തി​​ൽ 55ലും ​​ഇ​​ന്ത്യ​​ക്കാ​​യി​​രു​​ന്നു വി​​ജ​​യം. കി​​വീ​​സ് 47ൽ ​​ജ​​യി​​ച്ച​​പ്പോ​​ൾ അ​​ഞ്ചെ​​ണ്ണം ഫ​​ല​​മി​​ല്ലാ​​തെ പോ​​യി. ഇ​​ന്ത്യ​​ക്കെ​​തി​​രേ കി​​വീ​​സ് നാ​​യ​​ക​​ൻ ടോം ​​ലാ​​ഥ​​മി​​ന് മി​​ക​​ച്ച ശ​​രാ​​ശ​​രി​​യാ​​ണു​​ള്ള​​ത്. 13 ഇ​​ന്നി​​ങ്സു​​ക​​ളി​​ൽ​​നി​​ന്ന് 90.53 സ്ട്രൈ​​ക്ക് റേ​​റ്റി​​ൽ 593 റ​​ൺ​​സ് നേ​​ടി​​യി​​ട്ടു​​ണ്ട്. 54 ആ​​ണ് ലാ​​ഥ​​മി​​ന്‍റെ ശ​​രാ​​ശ​​രി. 

ഇ​​ന്നു ലോ​​ക​​ക്രി​​ക്ക​​റ്റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഉ​​യ​​ര​​മു​​ള്ള കൈ​​ൽ ജാ​​മി​​സ​​ൺ ഇ​​ന്നു കി​​വീ​​സി​​നാ​​യി പ​​ന്തെ​​റി​​യാ​​നി​​റ​​ങ്ങും. 6.8 അ​​ടി​​യാ​​ണ് ജാ​​മി​​സ​​ണി​​ന്‍റെ ഉ​​യ​​രം. ട്രെ​​ന്‍റ് ബോ​​ൾ​​ട്ടി​​ന്‍റെ​​യും ഫെ​​ർ​​ഗൂ​​സ​​ന്‍റെ​​യും അ​​ഭാ​​വ​​ത്തി​​ലാ​​ണ് ജാ​​മി​​സ​​ൺ ടീ​​മി​​ലെ​​ത്തി​​യ​​ത്. സ്കോ​ട്ട് കു​ഗ​ളേ​ജി​ന് പ​നി ബാ​ധി​ച്ച​തി​നാ​ൽ ഇ​ന്നു ക​ളി​ക്കു​ന്ന കാ​ര്യം സം​ശ​യം.  ഹാ​മി​ൽ​ട്ട​ണി​ലേ​തു​പോ​ലെ റ​ൺ ഒ​ഴു​കു​ന്ന ഒ​രു പി​ച്ച​ല്ല ഓ​ക്‌​ല​ൻ​ഡി​ലേ​ത്. ഇ​വി​ടെ ആ​ദ്യം ബാ​റ്റ് ചെ​യ്യു​ന്ന ടീ​മി​നെ ശ​രാ​ശ​രി സ്കോ​ർ 258 ആ​ണ്. 


വാർത്തകൾ

Sign up for Newsletter



top