03
April 2020 - 10:49 am IST

Download Our Mobile App

Flash News
Archives

Hollywood

oscar1

ഓസ്കറിൽ ചരിത്ര നേട്ടവുമായി പാരസൈറ്റ്, മികച്ച നടൻ വാക്വിൻ ഫീനിക്സ്, നടി റെനെ സെൽവഗർ

Published:10 February 2020

നാല് അവാർഡുകളാണ് ഓസ്കർ വേദിയിൽ പാരസൈറ്റിനെ തേടിയെത്തിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച വിദേശ ഭാഷ ചിത്രം എന്നി പുരസ്കാരങ്ങൾ പാരസൈറ്റ് സ്വന്തമാക്കി.

ലോ​സ് ആ​ഞ്ച​ല്‍​സ്: 92-ാമത് ഓസ്കർ വേദിയിൽ ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ് കൊറിയൻ ചിത്രം പാരസൈറ്റ്. നാല് അവാർഡുകളാണ് ഓസ്കർ വേദിയിൽ പാരസൈറ്റിനെ തേടിയെത്തിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച വിദേശ ഭാഷ ചിത്രം എന്നി പുരസ്കാരങ്ങൾ പാരസൈറ്റ് സ്വന്തമാക്കി.

ജോക്കറിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം വാക്വിൻ ഫീനിക്സ് കരസ്ഥമാക്കി. മികച്ച നടിയ്ക്കുള്ള പുരസ്കാരം റെനെ സെൽവെഗർ നേടി. നടിയും ഗായികയുമായ ജൂഡിയുടെ ജീവിതം വെള്ളിത്തിരയിൽ എത്തിച്ചതിനാണ് റെനെ പുരസ്കാരത്തിനർഹയായത്. പാരസൈറ്റിന്‍റെ സംവിധായകൻ ബോങ് ജൂൻ ഹോ ആണ് മികച്ച സംവിധായകൻ.

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരവും ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റ് സ്വന്തമാക്കി. ഇതാദ്യമായാണ് ഒരു ദക്ഷിണ കൊറിയൻ ചിത്രം ഓസ്കർ നേടുന്നത്. മികച്ച തിരക്കഥയ്ക്കുള്ള ഓസ്കറും പാരസൈറ്റിനാണ്. ബോങ് ജൂൻ ഹോ, ഹാൻ ജിൻ വോൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. 

മ​റ്റ് പു​ര​സ്കാ​ര​ങ്ങ​ൾ

* മികച്ച ഗാനം: റോക്കറ്റ്മാൻ (ലവ് മി എഗെയ്ൻ)

* മികച്ച സംഗീതം: ഹിൽദർ ഗുദനോത്തിത്തർ (ജോക്കർ)

* മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം: ദ് നെയ്ബേഴ്സ് വിൻഡോ

* മികച്ച മേക്കപ്പ്, കേശാലങ്കാരം: ബോംബ് ഷെൽ 

* മികച്ച വിഷ്വൽ ഇഫക്റ്റ്സ് : 1917 

* മികച്ച എഡിറ്റിങ്: ആൻഡ്രൂ ബക്ക്ലാൻഡ് (ഫോർഡ് വി ഫെറാറി)

* മികച്ച ഛായാഗ്രഹണം: റോജർ ഡീകിൻസ് (1917)

* മികച്ച ശബ്ദമിശ്രണം: 1917 

* മികച്ച ശബ്ദലേഖനം : ഫോർഡ് വി ഫെറാറി

* മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ഫീ​ച്ച​ർ ഫി​ലിം: ടോ​യ് സ്റ്റോ​റി 4

* മി​ക​ച്ച ആ​നി​മേ​റ്റ​ഡ് ഷോ​ർ​ട്ട് ഫി​ലിം: ഹെ​യ​ർ ല​വ്

* മി​ക​ച്ച അ​വ​ലം​ബി​ത തി​ര​ക്ക​ഥ: താ​യ്ക വൈ​റ്റി​റ്റി (ജോ​ജോ റാ​ബി​റ്റ്)

* മി​ക​ച്ച ലൈ​വ് ആ​ക്ഷ​ൻ ഷോ​ർ​ട്ട് ഫി​ലിം: ദ ​നൈ​ബേ​ഴ്സ് വി​ൻ​ഡോ

* മി​ക​ച്ച പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ൻ: വ​ൺ​സ് അ​പ്പോ​ൺ എ ​ടൈം ഇ​ൻ ഹോ​ളി​വു​ഡ്

* മി​ക​ച്ച ഡോ​ക്യൂ​മെ​ന്‍റ​റി ഫീ​ച്ച​ർ: അ​മേ​രി​ക്ക​ൻ ഫാ​ക്ട​റി

 


വാർത്തകൾ

Sign up for Newsletter



top