03
April 2020 - 8:49 am IST

Download Our Mobile App

Flash News
Archives

Kollywood

vijay1

ആരാധകരെ കാണാൻ കാരവന് മുകളിൽ കയറി വിജയ്; വിഡിയോ വൈറൽ

Published:10 February 2020

പതിവുകളൊക്കെ തെറ്റിച്ച് ആരാധകരെ കാണാനും അവർക്കൊപ്പം സെൽഫി എടുക്കാനും മുൻകൈയെടുത്തത് വിജയ് ആയിരുന്നു.

നടൻ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തത് ആരാധകരേയും സിനിമ ലോകത്തെയും ഞെട്ടിച്ചിരുന്നു. രണ്ട് ദിവസം നീണ്ടു നിന്ന വിവാദങ്ങൾക്ക് ശേഷം പുതിയ ചിത്രം മാസ്റ്ററിന്‍റെ ലൊക്കേഷനിലേക്ക് മടങ്ങിയെത്തിയ വിജയ്ക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. താരത്തെ കാണാനായി നൂറുകണക്കിന് ആരാധകരാണ് ലൊക്കേഷനിൽ തടിച്ചുകൂടിയിരുന്നത്.

പതിവുകളൊക്കെ തെറ്റിച്ച് ആരാധകരെ കാണാനും അവർക്കൊപ്പം സെൽഫി എടുക്കാനും മുൻകൈയെടുത്തത് വിജയ് ആയിരുന്നു. നിർത്തിയിട്ടിരുന്ന കാരവന്‍റെ മുകളിൽ കയറിയാണ് താരം ആരാധകരെ അഭിവാദ്യം ചെയ്തത്. ആരാധകരെ കൈവീശി കാണിക്കുകയും തന്‍റെ ഫോണിൽ ആരാധകർക്കൊപ്പം സെൽഫി എടുക്കുകയും ചെയ്തു താരം.

 

ഇതിന്‍റെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദിണ്ടികല്ലിലെ മാസ്റ്റർ ലൊക്കേഷനിലായിരുന്നു സംഭവം. ഇതേ ലൊക്കേഷനിർ നിന്നാണ് കഴിഞ്ഞ ദിവസം വിജയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്. 30 മണിക്കൂറോളം താരത്തെ ചോദ്യം ചെയ്തത് ആരാധകരെ പ്രകോപിപ്പിച്ചിരുന്നു. അതേസമയം വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ആദായ നികുതി വകുപ്പ് വിജയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

 


വാർത്തകൾ

Sign up for Newsletter



top