12
July 2020 - 2:17 pm IST

Download Our Mobile App

Flash News
Archives

Hollywood

natali-oscar

കറുപ്പിൽ സ്വർണനൂലു കൊണ്ടൊരു പ്രതിഷേധം; ഓസ്കർ വേദിയിൽ നതാലി പോർ‌ട്മാൻ

Published:10 February 2020

നടിയും മുൻ ഓസ്കർ ജേതാവുമായ നതാലി പോർട്മാൻ ആണ് വേറിട്ട പ്രതിഷേധവുമായി റെഡ്കാർപെറ്റിലെത്തിയത്.

92-ാം ഓസ്കർ പുരസ്കാര ചടങ്ങുകൾ ആകാംക്ഷയോടെയാണ് ലോകം നോക്കികണ്ടത്. ചടങ്ങിൽ പുരസ്കാരദാനവും അംഗീകാരങ്ങളും മാത്രമല്ല പ്രതിഷേധസ്വരങ്ങളും സ്ഥാനം പിടിച്ചു. നടിയും മുൻ ഓസ്കർ ജേതാവുമായ നതാലി പോർട്മാൻ ആണ് വേറിട്ട പ്രതിഷേധവുമായി റെഡ്കാർപെറ്റിലെത്തിയത്.

മികച്ച സംവിധായകർക്കുള്ള നോമിനേഷനിൽ നിന്ന് വനിത സംവിധായകരെ തഴഞ്ഞതിനെതിരെയായിരുന്നു നതാലിയുടെ പ്രതിഷേധം.

മികച്ച സംവിധാനത്തിനുള്ള നോമിനേഷനിൽ നിന്ന് തഴയപ്പെട്ട എട്ട് വനിത സംവിധായകരുടെ പേരുകൾ സ്വർണ നിറത്തിലുള്ള നൂലുകൾ കൊണ്ട് നതാലിയുടെ വസ്ത്രത്തിൽ ആലേഖനം ചെയ്തിരുന്നു.

കറുത്ത ഗൗണിൽ ആ എട്ട് പേരുകൾ തിളങ്ങിനിന്നു. ലോറൻ സ്കഫാരിയ (സ്കഫ്ലേഴ്സ്), ഗ്രെറ്റ ഗെർവിഗ് (ലിറ്റിൽ വുമൻ), ലുലു വാങ് (ദ് ഫെയർവെൽ), മാറ്റി ഡിയോപ് (അറ്റ്ലാന്‍റിക്സ്), മാരിയെല്ലെ ഹെല്ലെർ (ബ്യൂട്ടിഫുൾ ഡെ ഇൻ ദ് നെയ്ബർഹുഡ്), മെലിന (ക്യൂൻ ആൻഡ് സ്ലിം), അൽമ ഹാരെൽ (ഹണി ബോയ്), സെലിന ഷ്യാമ (പോർട്രെയ്റ്റ് ഓഫ് എ ഹാരെൽ) എന്നിവരുടെ പേരുകളായിരുന്നു നതാലിയുടെ വസ്ത്രത്തിൽ ആലേഖനം ചെയ്തിരുന്നത്.

2010 ൽ ബ്ലാക്ക് സ്വാനിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഓസ്കർ ലഭിച്ച നടിയാണ് നതാലി പോർട്മാൻ.


വാർത്തകൾ

Sign up for Newsletter



top