23
February 2020 - 9:58 am IST

Download Our Mobile App

Flash News
Archives

World

china

കൊറോണ: ചൈനയിൽ മരണം 1016 ആയി, ഇന്നലെ മരിച്ചത് 103 പേർ

Published:11 February 2020

ഇന്നലെ മാത്രം 103 പേരാണ് ചൈനയിൽ മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1016 ആയി. ചൈനയിൽ കൂടാതെ ഹോങ്കോങിലും ഫിലിപ്പിൻസിലും ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നലെ മാത്രം 103 പേരാണ് ചൈനയിൽ മരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1016 ആയി. ചൈനയിൽ കൂടാതെ ഹോങ്കോങിലും ഫിലിപ്പിൻസിലും ഓരോ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടുതൽ പേരിൽ കൊറോണ സ്ഥിരീകരിച്ചതും ലോകത്തെ ആശങ്കയിലാക്കുകയാണ്.

ഹൂബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം 2097 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 42300 പേർക്ക് രാജ്യത്ത് ആകെ കൊറോണ ബാധിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളിലായി 400 പേർക്കും കൊറോണ ബാധയുണ്ട്. ആത്മവിശ്വാസം കൈവിടരുതെന്ന് ജനങ്ങളോട് ചൈനീസ് പ്രസിഡന്‍റ്  ഷി ജിൻപിംഗ് പറഞ്ഞു. തലസ്ഥാന നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ നേരിട്ട് എത്തി ചൈനീസ് പ്രസിഡന്‍റ് ആരോഗ്യ പ്രവർത്തകരുമായി സംവദിച്ചു.


വാർത്തകൾ

Sign up for Newsletter



top