03
April 2020 - 9:47 am IST

Download Our Mobile App

Flash News
Archives

Gulf

camel

ഷെയ്ഖ് ഹംദാൻ വിളിച്ചപ്പോൾ ഓടിയെത്തി ഫാരിസും ഇമാറും...

Published:11 February 2020

കേൾക്കേണ്ട താമസം ഫാരിസ് ഓടി ഷെയ്ഖ് ഹംദാന്‍റെ മെഴിസിഡസ് ജി-ക്ലാസിനടുത്തെത്തി. എന്നിട്ട് കാറിനകത്തേക്ക് തലനീട്ടി എന്തോ തെരഞ്ഞു.

ദുബായ് കിരീടാവകാശിയും ദുബായ് എക്സി.കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം തന്‍റെ ഇൻസ്റ്റഗ്രാമിൽ ഒരു വിഡിയോ പങ്കുവച്ചിരുന്നു. തന്‍റെ ഒട്ടകങ്ങളേ സ്നേഹത്തോടെ വിളിച്ച് ലാളിക്കുന്ന വിഡിയോ മണിക്കൂറുകൾക്കകം മൂന്നര ലക്ഷത്തിലേറെ പേരാണ് കണ്ടത്. ഷെയ്ഖ് ഹംദാൻ വാഹനത്തിലിരുന്ന് തന്‍റെ ഒട്ടകങ്ങളുടെ പേര് വിളിച്ചു. താൽ ഫാരിസ്, താൽ ഇമാർ (ഫാരിസ്, ഇവിടെ വരു, ഇമാർ ഇവിടെ വരു).

കേൾക്കേണ്ട താമസം ഫാരിസ് ഓടി ഷെയ്ഖ് ഹംദാന്‍റെ മെഴിസിഡസ് ജി-ക്ലാസിനടുത്തെത്തി. എന്നിട്ട് കാറിനകത്തേക്ക് തലനീട്ടി എന്തോ തെരഞ്ഞു. ഷെയ്ഖ് ഉടനെ കൈയിലിരുന്ന ഭക്ഷണം തിന്നാൻ കൊടുത്തു. എന്നിട്ട് ഇമാറിനെ കൂട്ടി വരാൻ അദ്ദേഹം പറഞ്ഞു. സന്തോഷത്തോടെ ഫാരിസ് ഓടി ഇമാറിനെയും കൂട്ടിയെത്തി. ഷെയ്ഖ് ഹംദാൻ നൽകിയ ഭക്ഷണം ചവച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ മുഖത്ത് ഉരുമി സ്നേഹം പ്രകടിപ്പിച്ചു.

പിന്നെ മറ്റ് ഒട്ടകങ്ങളുടെ അടുത്തേക്ക് ഓടിപ്പോയി. ഇതിനു മുൻപും ഷെയ്ഖ് ഹംദാന്‍റെ മൃഗങ്ങളോടുള്ള സ്നേഹം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Fazza (@faz3) on

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 


വാർത്തകൾ

Sign up for Newsletter



top