23
February 2020 - 11:02 am IST

Download Our Mobile App

Flash News
Archives

World

china

കൊറോണയിൽ മരണം 1110 ആയി; ഹോങ്കോങ്ങിൽ 50 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു

Published:12 February 2020

കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1110 ആയി. കൊറോണ വൈറസ് ബാധയിൽ ഇന്നലെ മാത്രം 99 പേരാണ് ചൈനയിൽ മരിച്ചത്. മരിച്ചവരിൽ ഏറെയും ഹൂബൈ പ്രവിശ്യയിലുള്ളവരാണ്.

ബെയ്ജിങ്: കൊറോണ ബാധയിൽ മരണനിരക്ക് ഉയരുന്നു. കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1110 ആയി. കൊറോണ വൈറസ് ബാധയിൽ ഇന്നലെ മാത്രം 99 പേരാണ് ചൈനയിൽ മരിച്ചത്. മരിച്ചവരിൽ ഏറെയും ഹൂബൈ പ്രവിശ്യയിലുള്ളവരാണ്. ഹൂബൈയിൽ നിന്നും പുതുതായി 94 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചൈനയിൽ മാത്രം 2015 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്.

കൊറോണ ആദ്യം പടർന്നുപിടിച്ച ഹൂബൈ പ്രവിശ്യയിൽ 1638 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ 44, 653 പേർക്ക് കൊറോണ ബാധിച്ചതായി ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഹോങ്കോങ്ങിൽ ഇന്നലെ 50 പേരിൽ കൂടി രോഗബാധ സ്ഥിരീകരിച്ചു.

ജപ്പാനിൽ പിടിച്ചുവെച്ചിട്ടുള്ള ക്രൂയിസ് കപ്പൽ ഡയമണ്ട് പ്രിൻസസിൽ 39 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച 66 പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു. ഇതോടെ കപ്പലിലെ കൊറോണ ബാധിതരുടെ എണ്ണം 136 ആയി ഉയർന്നു. കപ്പലിൽ വിദേശരാജ്യങ്ങളിലുള്ളവർ ഉൾപ്പെടെ 3700 പേരാണ് ഉള്ളത്.


വാർത്തകൾ

Sign up for Newsletter



top