23
September 2020 - 12:23 pm IST

Download Our Mobile App

World

Coronavirus

കൊറോണ: ചൈനയിൽ മരണം 1335, ബുധനാഴ്ച മാത്രം 242 മരണം

Published:13 February 2020

14,840 പേർക്കുകൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 48,206 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്.

വുഹാൻ: കൊറോണ വൈറസ് ബാധയിൽ ചൈനയിൽ മരണം 1335 ആയി. ഹുബൈ പ്രവശ്യയിൽ ഇന്നലെ മാത്രം 242 പേരാണ് മരിച്ചത്. 14,840 പേർക്കുകൂടി ഇന്നലെ പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതുവരെ 48,206 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. രോഗം വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത അവസാനിപ്പിക്കാൻ സമയമായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് ഗെബ്രേയേസസ് പറഞ്ഞു.

കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബാഴ്സലോണയിൽ നടക്കാനിരുന്ന ലോക മൊബൈൽ കോൺഗ്രസ് റദ്ദാക്കുകയാണെന്ന് സംഘാടകർ അറിയിച്ചു. മൊബൈൽ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ സാങ്കേതിക വികാസങ്ങളും ഉൽപ്പന്നങ്ങളും പരിചയപ്പെടുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണ് ലോക മൊബൈൽ കോൺഗ്രസ്.

കൊറോണ ഭീതി ഒഴിയാത്ത പശ്ചാത്തലത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും റദ്ദാക്കുകയാണെന്ന് ദലെ ലാമ അറിയിച്ചു. അ​തേ​സ​മ​യം, വി​ദേ​ശ​ത്തു രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 440 ആ​യി. ഫി​ലി​പ്പീ​ൻ​സി​ൽ ഒ​രാ​ളു​ടെ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ജ​പ്പാ​നി​ൽ 203 പേ​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ൽ ഭൂ​രി​ഭാ​ഗം പേ​രും ആ​ഡം​ബ​ര​ക്ക​പ്പ​ൽ ഡ​യ​മ​ണ്ട് പ്രി​ൻ​സ​സി​ൽ ക​ഴി​യു​ന്ന​വ​രാ​ണ്. ക​പ്പ​ലി​ലെ ജീ​വ​ന​ക്കാ​രാ​യ ര​ണ്ട് ഇ​ന്ത്യ​ക്കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യി ജ​പ്പാ​നി​ലെ ഇ​ന്ത്യ​ൻ എം​ബ​സി അ​റി​യി​ച്ചു.


വാർത്തകൾ

Sign up for Newsletter



top