23
September 2020 - 1:12 pm IST

Download Our Mobile App

Kerala

dgp-behra

ഡിജിപി ലോക്നാഥ് ബെഹ്റ ബ്രിട്ടനിലേക്ക്; സർക്കാർ അനുമതി നൽകി

Published:13 February 2020

അടുത്ത മാസം മൂന്ന് മുതൽ അഞ്ച് വരെ ബ്രിട്ടൻ സന്ദർശനത്തിനാണ് ഡിജിപിക്ക് അനുമതി നൽകിയത്. ഖജനാവിൽ നിന്നാണ് പൊലീസ് മേധാവിയുടെ യാത്രക്കുള്ള ചെലവ്.

തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് വിദേശയാത്രക്ക് അനുമതി. അടുത്ത മാസം മൂന്ന് മുതൽ അഞ്ച് വരെ ബ്രിട്ടൻ സന്ദർശനത്തിനാണ് ഡിജിപിക്ക് അനുമതി നൽകിയത്. ഖജനാവിൽ നിന്നാണ് പൊലീസ് മേധാവിയുടെ യാത്രക്കുള്ള ചെലവ്. യുകെയിൽ നടക്കുന്ന യാത്ര സുരക്ഷ സെമിനാറിൽ പങ്കെടുക്കാനാണ് ഡിജിപി പോകുന്നതെന്നാണ് വിവരം.

കേരള പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് 25 റൈഫിളുകളും 12,311 വെടിയുണ്ടകളും കാണാനില്ലെന്നതുൾപ്പെടെയുള്ള ഗുരുതര കണ്ടെത്തലുകളാണ് സിഎജി റിപ്പോർട്ടിലുള്ളത്. ഇതിന് പിന്നാലെയാണ് ഡിജിപിക്ക് വിദേശയാത്രക്ക് അനുമതി നൽകിയിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top