23
February 2020 - 11:02 am IST

Download Our Mobile App

Flash News
Archives

Kollywood

vijay-raashi

ലുങ്കിയുടുത്ത് തലയിൽ കെട്ടുമായി വിജയ് ദേവരകൊണ്ട; തരംഗമായി ചിത്രങ്ങൾ

Published:13 February 2020

വിജയ് നായകനായെത്തുന്ന പുതിയ ചിത്രം വേൾഡ് ഫെയ്മസ് ലൗവർ പ്രണയദിനമായ നാളെ റിലീസിനെത്തുകയാണ്.

വളരെ ചുരുങ്ങിയ സമയം  കൊണ്ടു തന്നെ ആരാധകരുടെ പ്രിയതാരമാകാൻ കഴിഞ്ഞ താരമാണ് വിജയ് ദേവരകൊണ്ട. വിജയ് നായകനായെത്തുന്ന പുതിയ ചിത്രം വേൾഡ് ഫെയ്മസ് ലൗവർ പ്രണയദിനമായ നാളെ റിലീസിനെത്തുകയാണ്.

റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ പ്രീ റിലീസ് ഇവന്‍റിന് വിശാഖപട്ടണത്ത് എത്തിയ വിജയ്‌യുടെ ലുക്കിനെപ്പറ്റിയാണിപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. വിജയ്ക്കൊപ്പം ചിത്രത്തിലെ നായികയായ റാഷി ഖന്നയും ഉണ്ടായിരുന്നു.

തലയിൽ കെട്ടും ലുങ്കിയും ഷർട്ടുമിട്ട് സാധാരണക്കാരനായാണ് ആരാധകർക്കിടയിലേക്ക് വിജയ് എത്തിയത്.

എന്നാൽ ഇതിനു മുൻപും പല പ്രൊമോഷൻ പരിപാടികളിൽ ലുങ്കി ഉടുത്ത് എത്തിയിട്ടുണ്ടെന്നാണ് ആരാധകരുടെ വാദം.

എന്തായാലും സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണിപ്പോൾ വിജയ് ദേവരകൊണ്ട.


വാർത്തകൾ

Sign up for Newsletter



top