23
September 2020 - 10:50 am IST

Download Our Mobile App

Mollywood

suriya

ആകാശത്ത് റിലീസ് ചെയ്ത് സൂരറൈ പോട്ര്‌ പ്രൊമോ ഗാനം

Published:13 February 2020

ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് സൂര്യയാണ്.

കാപ്പാൻ എന്ന ചിത്രത്തിനു ശേഷം സൂര്യ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂരറൈ പോട്ര്. ചിത്രത്തിലെ വെയ്യോൺ സില്ലി എന്ന ഗാനത്തിന്‍റെ പ്രൊമോ വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. സ്പൈസ് ജെറ്റുമായി ചേർന്ന് വിമാനത്തിൽ വച്ചാണ് പ്രൊമോ വിഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തിന്‍റെ പോസ്റ്റർ ബോയിങ് 737 ൽ പതിപ്പിച്ച് വിമാനം പറത്തിക്കൊണ്ടാണ് ഓഡിയോ ലോഞ്ച് നടന്നത്. സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജി.വി പ്രകാശ് കുമാറാണ് ചിത്രത്തിലെ പാട്ടുകൾ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് സൂര്യയാണ്. ഫാമിലി ആക്ഷൻ എന്‍റർടെയ്നറായാണ് ചിത്രം തിയെറ്ററുകളിലെത്തുക. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. വിമാനത്തിൽ ഇതുവരെ യാത്ര ചെയ്യാത്ത 70 കുട്ടികളാണ് ഓഡിയോ ലോഞ്ചിന് വിമാനത്തിൽ അതിഥികളായെത്തിയത്. എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്‍റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 21 ന് ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top