23
September 2020 - 11:42 am IST

Download Our Mobile App

National

yogi-adityanath

കടലാസ് വേണ്ട; യുപിയിലെ മന്ത്രിമാർക്ക് ഐപാഡ് നൽകി യോഗി ആദിത്യനാഥ്

Published:13 February 2020

സാങ്കേതിക വിദ്യയില്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ പരിചയമുണ്ടാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് മന്ത്രിമാര്‍ക്ക് ഐപാഡുകള്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ലക്നൗ: കടലാസ് ഒഴിവാക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് കാബിനറ്റ് തല മന്ത്രിസഭായോഗങ്ങള്‍. സാങ്കേതിക വിദ്യയില്‍ മന്ത്രിമാര്‍ക്ക് കൂടുതല്‍ പരിചയമുണ്ടാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് മന്ത്രിമാര്‍ക്ക് ഐപാഡുകള്‍ നല്‍കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടുത്ത ആഴ്ച മുതല്‍ നടക്കുന്ന കാബിനറ്റ് യോഗങ്ങളില്‍ കടലാസുകള്‍ ഉപയോഗിക്കില്ലെന്നാണ് യോഗി സര്‍ക്കാരിന്‍റെ തീരുമാനം.

മന്ത്രിമാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ അവരവര്‍ക്കുള്ള ഐപാഡുകൾ, ലാപ്ടോപ്, ടാബ്‌ലെറ്റ് എന്നിവയിലേതെങ്കിലും ഒന്നിലേക്കാവും ഇനി നല്‍കുക. ഐ പാഡുകള്‍ ഉപയോഗിക്കാന്‍ എംഎല്‍എമാര്‍ക്ക് ആവശ്യമെങ്കില്‍ പരിശീലനം നല്‍കുമെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പല സുപ്രധാന യോഗങ്ങളിലും ഐപാഡാണ് ഉപയോഗിക്കാറ്. ഡിഫെന്‍സ് എക്സ്പോ 2020ല്‍ യോഗി ആദിത്യനാഥ് ഐ പാഡ് ഉപയോഗിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top