23
February 2020 - 10:12 am IST

Download Our Mobile App

Flash News
Archives

Kerala

murder

തൃശൂരിൽ യുവാവ് വെട്ടേറ്റ് മരിച്ച നിലയിൽ; പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി

Published:14 February 2020

ജലനിധിക്കുള്ള പമ്പ് അടിച്ച് വരുന്ന വഴിയാണ് അതിരപ്പിള്ളിക്ക് സമീപം കണ്ണൻകുഴി പാലത്തിനോട് ചേർന്നാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു.

തൃശൂര്‍: അതിരപ്പിള്ളിയിൽ യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻകുഴി താളത്തുപറമ്പിൽ പ്രദീപ് (39) ആണ് വെട്ടേറ്റു മരിച്ചത്. അതിരപ്പിള്ളി കണ്ണൻകുഴി പാലത്തിന് സമീപമാണ് പ്രദീപിനെ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്‌ പുലർച്ചെ 1.30 ഓടെ ആണ് കൊലപാതകം നടന്നത്. അതിരപ്പിള്ളി പ്ലാന്‍റേഷനിലെ പമ്പ് ഓപ്പറേറ്റർ ആണ് മരിച്ച പ്രദീപ്.

കണ്ണൻകുഴി സ്വദേശിയായ ഗിരീഷ് ആണ് പ്രദീപിനെ വെട്ടിയത്. ജലനിധിക്കുള്ള പമ്പ് അടിച്ച് വരുന്ന വഴിയാണ് അതിരപ്പിള്ളിക്ക് സമീപം കണ്ണൻകുഴി പാലത്തിനോട് ചേർന്നാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം പ്രദീപും ഗിരീഷും തമ്മിൽ വാക്ക് തർക്കം ഉണ്ടായിരുന്നു.

അതിനെ തുടർന്ന് പൊലീസ് ഇന്ന് രാവിലെ 10 മണിയോടെ ഇരുവരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. കൊലപാതകിക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കി.


വാർത്തകൾ

Sign up for Newsletter



top