06
August 2020 - 6:14 am IST

Download Our Mobile App

World

corona

കൊറോണ വൈറസ്: മരണസംഖ്യ ഉയരുന്നു, ചൈനയിൽ മരിച്ചവരുടെ എണ്ണം 1483 ആയി

Published:14 February 2020

വ്യാഴാഴ്ച മാത്രം 115 പേരാണ് ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. റിപ്പോർട്ട് ചെയ്തതിൽ 1483 മരണവും ചൈനയിലാണ്.

ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് ലോകമെമ്പാടും മരിച്ചവരുടെ എണ്ണം 1486 ആയി. വ്യാഴാഴ്ച മാത്രം 115 പേരാണ് ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് മരിച്ചത്. റിപ്പോർട്ട് ചെയ്തതിൽ 1483 മരണവും ചൈനയിലാണ്. കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം അരലക്ഷം കടന്നു. 64600 പേർക്കാണിതുവരെ വൈറസ് സ്ഥിരീകരിച്ചത്.

ഹോങ്കോങ്, ജപ്പാൻ, ഫിലിപ്പീൻസ് എന്നീ രാജ്യങ്ങളിലും കൊറോണ വൈറസ് ബാധയെ തുടർന്നുള്ള മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചൈനിസ് പ്രവിശ്യയായ ഹുബൈയിൽ 242 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഫെബ്രുവരി 13 വരെ കൊറോണ വൈറസ് ബാധിച്ച 4823 കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്.

ഹുബൈയിലെ മരണസംഖ്യ ഉയർന്നതോടെയാണ് കൊറോണ വൈറസ് ബാധയിൽ വീണ്ടും വലിയ ആശങ്ക ഉടലെടുക്കുന്നത്. ഹുബൈയിൽ നിന്ന് വിദേശ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ നാട്ടിലെത്തിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top