06
August 2020 - 6:04 am IST

Download Our Mobile App

Kerala

dcc

യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിന് ഡിസിസി നേതാവിന്‍റെ ക്രൂരമർദനം

Published:14 February 2020

മർദനമേറ്റ മാരായമുട്ടം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്  ജയൻ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഡിസിസി ജനറൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം നിലനിൽക്കുകയാണ്.

തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോൺഗ്രസുകാരന് ഡിസിസി ജനറൽ സെക്രട്ടറിയുടെ ക്രൂരമർദനം. ബാറ്റ് കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തുകയും കാലു കൊണ്ട് തുടർച്ചയായി ചവിട്ടുകയും ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. മർദനമേറ്റ മാരായമുട്ടം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്  ജയൻ ഗുരുതര പരുക്കുകളോടെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും ഡിസിസി ജനറൽ സെക്രട്ടറിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം നിലനിൽക്കുകയാണ്.

ഡിസിസി ജനറൽ സെക്രട്ടറി സുരേഷ് ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. ഫെബ്രുവരി മൂന്നിനാണ് സംഭവം. മാരായമുട്ടം സർവീസ് സഹകരണ ബാങ്കിന് മുൻപിൽ വച്ച് പട്ടാപ്പകലാണ് ജയനെ സുരേഷും സുഹൃത്തും ചേർന്ന് ക്രൂരമായി മർദിച്ചത്. ബൈക്കിൽ എത്തിയ സംഘം ജയനെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. ബൈക്കിൽ നിന്ന് ഇറങ്ങിയ സുരേഷ് ജയനെ ഇടിക്കുകയും തൊട്ടുപിന്നാലെ ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് കൈയിൽ ഉണ്ടായിരുന്ന ബാറ്റ് കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു.

തുടർന്ന് നിലത്തുവീണ് കിടന്ന ജയനെ സുരേഷ് തുടർച്ചയായി ചവിട്ടുന്നതും ദൃശ്യങ്ങളിൽ കാണാം. സുരേഷിന്‍റെ സഹോദരൻ ബാങ്ക് പ്രസിഡന്‍റായിരുന്ന മുൻഭരണസമിതിക്ക് നേരെ ഉയർന്ന അഴിമതി ആരോപണങ്ങളെ കുറിച്ച് ജയൻ വിജിലൻസിൽ പരാതി നൽകിയിരുന്നു.

ഇതിൽ വിജിലൻസ് അന്വേഷണം നടന്നുവരികയാണ്. ഈ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷിന്‍റെ നേതൃത്വത്തിൽ നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. എന്നാൽ പരാതി പിൻവലിക്കാൻ ജയൻ തയാറാകാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.


വാർത്തകൾ

Sign up for Newsletter



top