23
February 2020 - 10:53 am IST

Download Our Mobile App

Flash News
Archives

Mollywood

kathanar

കൂരിരുട്ടത്ത് കരിമ്പുലിക്കൊപ്പം അവൻ വരുന്നു; കത്തനാർ ടീസർ

Published:14 February 2020

ജയസൂര്യയാണ് ചിത്രത്തിൽ കത്തനാരായെത്തുന്നത്. കത്തനാർ ദ വൈൽഡ് സോർസർ എന്ന ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

കടമറ്റത്ത് കത്തനാരുടെ ജീവിതം ആസ്പദമാക്കിയൊരുങ്ങുന്ന ചിത്രമാണ് കത്തനാർ. ജയസൂര്യയാണ് ചിത്രത്തിൽ കത്തനാരായെത്തുന്നത്. കത്തനാർ ദ വൈൽഡ് സോർസർ എന്ന ചിത്രത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഫിലിപ്സ് ആൻഡ് മങ്കിപെൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ തോമസാണ് കത്തനാർ സംവിധാനം ചെയ്യുന്നത്.

ത്രീ ഡിയിൽ രണ്ട് ഭാഗങ്ങളിലായൊരുങ്ങുന്ന ചിത്രത്തിന്‍റെ തിരക്കഥയൊരുക്കുന്നത് ആർ. രാമാനന്ദ് ആണ്. നീൽ ഡി കൂഞ്ഞ ഛായാഗ്രഹണവും രാഹുൽ സുബ്രഹ്മണ്യൻ സംഗീതസംവിധാനവും നിർവഹിക്കുന്നു. ഗ്രാഫിക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ വിജയ് ബാബുവാണ് നിർമിക്കുന്നത്. 


വാർത്തകൾ

Sign up for Newsletter



top