09
August 2020 - 4:56 pm IST

Download Our Mobile App

Football

gokulam-kerala-fc

അ​ഭി​മാ​നം ഗോ​കു​ല​സ്ത്രീ

Published:15 February 2020

ഇ​ന്ന​ലെ ബെം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ മ​ണി​പ്പു​ർ ക്ല​ബ്  ക്രി​പ്സ​യെ തോ​ൽ​പ്പി​ച്ചാ​ണ് ഗോ​കു​ലം കേ​ര​ള കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ 3-2 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ഗോ​കു​ല​വി​ജ​യം

ബെംഗളൂരു: അ​ഭി​മാ​ന​മാ​യി ഗോ​കു​ലം കേ​ര​ള എ​ഫ് സി. ​ഇ​ന്ത്യ​ൻ വ​നി​താ ലീ​ഗ് കി​രീ​ടം ഗോ​കു​ലം കേ​ര​ള എ​ഫ് സി ​സ്വ​ന്ത​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ സെ​മി​യി​ൽ അ​വ​സാ​നി​ച്ച കി​രീ​ട സ്വ​പ്നം ഇ​ത്ത​വ​ണ ബെം​ഗ​ളൂ​രു​വി​ൽ ഗോ​കു​ലം പൂ​ർ​ത്തീ​ക​രി​ച്ചു. ഇ​ന്ന​ലെ ബെം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ മ​ണി​പ്പു​ർ ക്ല​ബ്  ക്രി​പ്സ​യെ തോ​ൽ​പ്പി​ച്ചാ​ണ് ഗോ​കു​ലം കേ​ര​ള കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ 3-2 എ​ന്ന സ്കോ​റി​നാ​യി​രു​ന്നു ഗോ​കു​ല​വി​ജ​യം. ഗോ​കു​ല​ത്തി​നാ​യി ആ​ദ്യ​മി​നി​റ്റി​ൽ പ​ര​മേ​ശ്വ​രി ദേ​വി, 27-ാം മി​നി​റ്റി​ൽ ക​മ​ലാ ദേ​വി, 86-ാം മി​നി​റ്റി​ൽ സ​ബി​ത്ര ഭ​ണ്ഡാ​രി എ​ന്നി​വ​രാ​ണ് സ്കോ​ർ ചെ​യ്ത​ത്. ആ​ദ്യ​മാ​യാ​ണ് ദേ​ശീ​യ ലീ​ഗി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നൊ​രു ടീം ​കി​രീ​ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. 

ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ളി​ച്ച എ​ല്ലാ മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ച്ച് എ​ത്തി​യ ക്രി​പ്സ​യ്ക്ക് പ​ക്ഷേ, ഗോ​കു​ല​ത്തി​ന്‍റെ മു​ന്നി​ൽ എ​ത്തി​യ​പ്പോ​ൾ എ​ല്ലാം പി​ഴ​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​ര​ത്തി​ന്‍റെ ആ​ദ്യ മി​നി​റ്റി​ൽ ത​ന്നെ ക്രി​പ്സ​യു​ടെ പേ​രു​കേ​ട്ട ഡി​ഫ​ൻ​സി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ പാ​ളി. ക​മ​ലാ​ദേ​വി​യു​ടെ ഫ്രീ​കി​ക്കി​ലൂ​ടെ ആ​യി​രു​ന്നു ര​ണ്ടാം ഗോ​ൾ വ​ന്ന​ത്.

എ​ന്നാ​ൽ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കും മു​മ്പ് ഒ​രു ഗോ​ൾ മ​ട​ക്കാ​ൻ ക്രി​പ്സ​യ്ക്ക് ആ​യി. ഒ​രു കോ​ർ​ണ​റി​ൽ നി​ന്ന് ഗ്രേ​സ് ആ​ണ് ക്രി​പ്സ​യ്ക്ക് പ്ര​തീ​ക്ഷ ന​ൽ​കി​യ​ത്. ര​ണ്ടാം പ​കു​തി​യി​ൽ സ​മ​നി​ല ഗോ​ളി​നാ​യി ക്രി​പ്സ പൊ​രു​തി. ക​ളി​യു​ടെ 70ആം ​മി​നി​റ്റി​ൽ മൂ​ന്നാം ഗോ​ൾ നേ​ടാ​ൻ ഗോ​കു​ല​ത്തി​ന് മി​ക​ച്ച അ​വ​സ​രം ല​ഭി​ച്ചു എ​ങ്കി​ലും സ​ബി​ത്ര​യു​ടെ ഷോ​ട്ട് മി​ക​ച്ച സേ​വി​ലൂ​ടെ ലി​ങ്തം​ഗാ​മ്പി ദേ​വി ത​ട്ടി​യ​ക​റ്റി‌. പി​ന്നാ​ലെ ര​ത്നാ ബാ​ല ദേ​വി​യി​ലൂ​ടെ ക്രി​പ്സ ര​ണ്ടാം ഗോ​ൾ നേ​ടി സ​മ​നി​ല​യി​ൽ എ​ത്തി.

പ​ക്ഷെ ക്രി​പ്സ​യു​ടെ തി​രി​ച്ചു​വ​ര​വി​ൽ ഗോ​കു​ലം പേ​ടി​ച്ചി​ല്ല. ക​ളി​യു​ടെ 86ആം ​മി​നി​റ്റി​ൽ ക്രി​പ്സ​യു​ടെ ഹൃ​ദ​യം ത​ക​ർ​ത്ത് സ​ബി​ത്ര​യി​ലൂ​ടെ ഗോ​കു​ലം കേ​ര​ള എ​ഫ് സി ​വി​ജ​യ ഗോ​ൾ നേ​ടി. അ​വ​സാ​നം വ​രെ ഒ​രി​ക്ക​ൽ കൂ​ടെ സ​മ​നി​ല നേ​ടാ​ൻ ആ​യി ക്രി​പ്സ ശ്ര​മി​ച്ചു എ​ങ്കി​ലും ഗോ​കു​ലം ഡി​ഫ​ൻ​സ് ശ​ക്ത​മാ​യി ഇ​ത്ത​വ​ണ ലീ​ഡി​നെ പ്ര​തി​രോ​ധി​ച്ചു.

ദേ​ശീ​യ ലീ​ഗ് കി​രീ​ടം കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത് ആ​ദ്യ ടീ​മാ​യി ഈ ​വി​ജ​യ​ത്തോ​ടെ ഗോ​കു​ലം വ​നി​ത​ക​ൾ മാ​റി. ഇ​തു​വ​രെ ഒ​രു കേ​ര​ള ക്ല​ബി​ന്‍റെ​യും പു​രു​ഷ സീ​നി​യ​ർ ടീ​മി​നോ വ​നി​താ സീ​നി​യ​ർ ടീ​മി​നോ ദേ​ശീ​യ ലീ​ഗ് കി​രീ​ടം നേ​ടാ​ൻ ആ​യി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ല. ആ ​നീ​ണ്ട കാ​ത്തി​രി​പ്പി​ന് ആ​ണ് ഗോ​കു​ലം വ​നി​ത​ക​ൾ അ​വ​സാ​നം കു​റി​ച്ച​ത്.

സെ​മി ഫൈ​ന​ലി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രാ​യ സേ​തു എ​ഫ് സി​യെ തോ​ൽ​പ്പി​ച്ച് ആ​യി​രു​ന്നു ഗോ​കു​ലം കേ​ര​ള ഫൈ​ന​ലി​ലെ​ത്തി​യ​ത്. ടൂ​ർ​ണ​മെ​ന്‍റി​ൽ ഉ​ട​നീ​ളം ആ​ധി​പ​ത്യം പു​ല​ർ​ത്തി​യാ​ണ് ഗോ​കു​ലം ഫൈ​ന​ൽ വ​രെ എ​ത്തി​യ​ത്. ക​ളി​ച്ച എ​ല്ലാ മ​ത്സ​ര​വും ഗോ​കു​ലം വി​ജ​യി​ച്ചു. ഇ​ന്ന​ല​ത്തെ വി​ജ​യ ഗോ​ൾ ഉ​ള്ള​പ്പ​ടെ 19  ഗോ​ളു​ക​ൾ അ​ടി​ച്ച് ടൂ​ർ​ണ​മെ​ന്‍റി​ൽ ടോ​പ്പ് സ്കോ​റ​ർ ആ​യ നേ​പ്പാ​ൾ താ​രം സ​ബി​ത്ര​യാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഗോ​കു​ല​ത്തി​ന്‍റെ അ​ഭി​മാ​ന താ​ര​മാ​യി മാ​റി​യ​ത്. മ​ല​യാ​ളി ആ​യ പ്രി​യ പി ​വി ആ​ണ് ഗോ​കു​ലം കേ​ര​ള​യു​ടെ ഹെ​ഡ് കോ​ച്ച്


വാർത്തകൾ

Sign up for Newsletter



top