09
August 2020 - 4:05 pm IST

Download Our Mobile App

Football

kerala-blasters-fc-vs-benglore-fc

അ​വ​സാ​ന​ത്തെ മോ​ഹം ; കേരള ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്സി പോരാട്ടം ഇന്ന് രാത്രി 7.30ന്

Published:15 February 2020

# ഷൈ​ജു ദാ​മോ​ദ​ര​ൻ

പോ​യ​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രെ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ഴ്ത്തു​ക​യെ​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല എ​ന്ന​റി​ഞ്ഞു കൊ​ണ്ടു ത​ന്നെ​യാ​ണീ അ​ത്യാ​ഗ്ര​ഹം.

പ്രി​യ ക​വി ഒ​എ​ൻ​വി എ​ഴു​തി​യ പോ​ലെ  ' വെ​റു​തെ​യീ മോ​ഹ​ങ്ങ​ൾ എ​ന്ന​റി​യു​മ്പോ​ഴും വെ​റു​തെ മോ​ഹി​ക്കു​വാ​ൻ മോ​ഹം ' . ഹീ​റോ ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്‌​ബോ​ൾ ആ​റാം സീ​സ​ണി​ലെ അ​വ​സാ​ന ഹോം ​മാ​ച്ചി​ൽ ഇ​ന്ന് കൊ​ച്ചി​യി​ൽ ബെം​ഗ​ളു​രു എ​ഫ് സി ​യെ നേ​രി​ടു​ന്ന കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് ഉ​ജ്വ​ല​മാ​യൊ​രു ഹോം ​വി​ജ​യ​ത്തോ​ടെ വീ​ട്ടു​മു​റ്റ​ത്തെ പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ആ​രാ​ധ​ക​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. പോ​യ​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രെ ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ഴ്ത്തു​ക​യെ​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല എ​ന്ന​റി​ഞ്ഞു കൊ​ണ്ടു ത​ന്നെ​യാ​ണീ അ​ത്യാ​ഗ്ര​ഹം. എ​ന്നാ​ൽ കൊ​ച്ചി​യി​ൽ ഞെ​ട്ടി​ക്കു​ന്നൊ​രു മ​ത്സ​ര​ഫ​ലം നേ​ടാ​ൻ ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നു ക​ഴി​ഞ്ഞാ​ൽ ന​ട​പ്പു സീ​സ​ണി​ലെ എ​ല്ലാ ക​ള​ങ്ക​ങ്ങ​ളും ക​ഴു​കി​ക്ക​ള​യാ​നും അ​ത് പ​ര്യാ​പ്ത​മാ​കും.

16 മ​ത്സ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​മ്പോ​ൾ 15 പോ​യ​ന്‍റു​മാ​യി എ​ട്ടാം സ്ഥാ​ന​ക്കാ​രാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ്. ഇ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 29 പോ​യ​ന്‍റാ​ണ് ബെം​ഗ​ളു​രു​വി​ന്. നി​ല​വി​ൽ പ്ലേ ​ഓ​ഫ് സാ​ധ്യ​ത ഇ​ല്ലാ​താ​യി​ക്ക​ഴി​ഞ്ഞ കേ​ര​ള ടീ​മി​ന് സ​മ്മ​ർ​ദ​മേ​തു​മി​ല്ലാ​തെ ഇ​ക്ക​ളി ക​ളി​ക്കാം. അ​തേ സ​മ​യം ഇ​തു​ൾ​പ്പ​ടെ ഇ​നി​യു​ള്ള ര​ണ്ടു ക​ളി​ക​ളും ജ​യി​ച്ചാ​ൽ​പ്പോ​ലും ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​വാ​ൻ ക​ഴി​യി​ല്ല​യെ​ന്ന​ത് ബെം​ഗ​ളു​രു​വി​ന് മേ​ലു​ള്ള ബാ​ധ്യ​ത​യാ​ണ്. കാ​ര​ണം എ​ഫ്സി ഗോ​വ ഇ​പ്പോ​ൾ​ത്ത​ന്നെ 36 പോ​യ​ന്‍റി​ലെ​ത്തി​ക്ക​ഴി​ഞ്ഞ​തു ത​ന്നെ കാ​ര​ണം. അ​ടു​ത്ത വ​ർ​ഷം എ​എ​ഫ്‌​സി ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക​ളി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ലെ​ന്ന​ത് ബി​എ​ഫ്സി​ക്കു ദ​ഹി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. ഈ ​മാ​ന​സി​കാ​വ​സ്ഥ പ​ര​മാ​വ​ധി മു​ത​ലെ​ടു​ക്കാ​നാ​ണ് ആ​തി​ഥേ​യ​ർ കൊ​ച്ചി​യി​ൽ ശ്ര​മി​ക്കേ​ണ്ട​ത്. മാ​ത്ര​വു​മ​ല്ല പി​ന്നി​ൽ പ്ലേ ​ഓ​ഫ് സ്ഥാ​ന​ത്തി​നാ​യി ചെ​ന്നൈ​യും മും​ബൈ​യും കൊ​ണ്ടു​പി​ടി​ച്ചു ശ്ര​മി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യും കു​റ​ഞ്ഞ​ത് ഒ​രു പോ​യ​ന്‍റെ​ങ്കി​ലും നേ​ടി​യാ​ലേ ബെം​ഗ​ളു​രു​വി​ന്‍റെ കാ​ര്യം ഉ​റ​പ്പാ​കൂ. അ​തി​ന് കൊ​ച്ചി​യി​ൽ ഒ​രു സ​മ​നി​ല​യെ​ങ്കി​ലും നി​ർ​ബ​ന്ധ​മാ​യി വേ​ണം.

ചെ​ന്നൈ​യി​നു​മാ​യു​ള്ള എ​വേ മാ​ച്ചാ​ണ് ബെം​ഗ​ളു​രു അ​വ​സാ​നം ക​ളി​ച്ച​ത്. സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ മ​ത്സ​ര ശേ​ഷം സൈ​ഡ് ബെ​ഞ്ചി​ൽ നി​ന്ന് സു​നി​ൽ ഛേത്രി ​മൈ​താ​ന​ത്തി​റ​ങ്ങി റ​ഫ​റി​യു​മാ​യി ത​ർ​ക്കി​ച്ച് ഒ​ര​നാ​വ​ശ്യ മ​ഞ്ഞ​ക്കാ​ർ​ഡ് വാ​ങ്ങി​യി​രു​ന്നു. ഇ​തോ​ടെ നാ​ലാം മ​ഞ്ഞ​ക്കാ​ർ​ഡ് സ​സ്‌​പെ​ൻ​ഷ​നി​ലാ​യ ഛേത്രി​ക്ക് ഇ​ന്ന​ത്തെ കൊ​ച്ചി മാ​ച്ചി​ൽ ക​ളി​ക്കാ​നാ​കി​ല്ല. എ​ടി​കെ​യു​മാ​യു​ള്ള അ​വ​സാ​ന മാ​ച്ച് ക​ളി​ക്കു​ന്ന​തി​ന് ബ്ലാ​സ്‌​റ്റേ​ഴ്‌​സു​മാ​യു​ള്ള ക​ളി ക​ളി​ക്കാ​തി​രി​ക്കാ​ൻ ത​ന്ത്ര​പൂ​ർ​വ്വം വാ​ങ്ങി​യ നാ​ലാം മ​ഞ്ഞ​ക്കാ​ർ​ഡാ​യാ​ണ് ഫു​ട്‌​ബോ​ൾ വി​ദ​ദ്ധ​ർ ഈ ​സം​ഭ​വ​ത്തെ വി​ല​യി​രു​ത്തു​ന്ന​ത്. ദേ​ഷോ​ൺ ബ്രൗ​ണി​നു പു​റ​മെ പു​തി​യ​താ​യി ടീ​മി​ലെ​ത്തി​യ മ​റ്റൊ​രു ജ​മൈ​ക്ക​ൻ കീ​വോ​ൺ ഫ്രേ​റ്റ​ർ​ക്കും ശ​നി​യാ​ഴ്ച ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നെ​തി​രെ ക​ളി​ക്കാ​ന​വ​സ​രം കി​ട്ടു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

2019-20 സീ​സ​ൺ എ​എ​ഫ്‌​സി ക​പ്പി​ന്‍റെ ആ​ദ്യ​റൗ​ണ്ടി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഭൂ​ട്ടാ​നി​ലെ പാ​റോ എ​ഫ് സി ​യെ റെ​ക്കോ​ഡ് സ്‌​കോ​റി​ൽ 9-1 ത​ക​ർ​ത്തു​വി​ട്ട​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടും കൂ​ടി​യാ​ണ് ബെം​ഗ​ളു​രു കൊ​ച്ചി​യി​ലേ​ക്കു വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​യി​രു​ന്നു ഐ​എ​സ്എ​ൽ 6 ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ ഇ​രു​ടീ​മു​ക​ളും ശ്രീ ​ക​ണ്ഠീ​ര​വ​യി​ൽ ക​ളി​ച്ച​ത്. അ​ന്ന് ഛേത്രി​യു​ടെ ഏ​ക ഗോ​ളി​ലാ​ണ് ബി ​എ​ഫ് സി ​മ​ത്സ​രം ജ​യി​ച്ച​ത്. ഐ​എ​സ്എ​ല്ലി​ൽ ഇ​തേ വ​രെ ബെം​ഗ​ളു​രു​വി​നെ തോ​ൽ​പ്പി​ക്കാ​നും കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല.

സ​സ്‌​പെ​ൻ​ഷ​ൻ ക​ഴി​ഞ്ഞ് മെ​സി ബോ​ളി ബ്ലാ​സ്‌​റ്റേ​ഴ്‌​സ് നി​ര​യി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തും. പ​രി​ക്കേ​റ്റ സെ​യ്ത്യ​സെ​ന്നി​നു പ​ക​ര​മാ​വും മെ​സ്സി​യെ​ത്തു​ക. നോ​ർ​ത്ത് ഈ​സ്റ്റി​നെ​തി​രെ ക​ഴി​ഞ്ഞ എ​വേ മ​ത്സ​രം ക​ളി​ച്ച സ്റ്റാ​ർ​ട്ടിം​ഗ് ലൈ​ന​പ്പി​ൽ ഇ​താ​വും ഏ​ക​മാ​റ്റം. 4-4-2 ഫോ​ർ​മേ​ഷ​നി​ൽ ത​ന്നെ ഓ​ൾ ഔ​ട്ട് അ​റ്റാ​ക്കിം​ഗി​നാ​ണ് ഷ​ട്ടോ​രി വീ​ണ്ടും ശ്ര​മി​ക്കു​ക. 

ജ​യി​ച്ച് മാ​നം കാ​ക്കു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ​യും മു​ന്നി​ലു​ള്ള ഏ​ക മാ​ർ​ഗം. 12 ഗോ​ളി​ൽ നി​ൽ​ക്കു​ന്ന ക്യാ​പ്ട​ൻ ഓ​ഗ്‌​ബെ​ച്ചെ​ക്ക് ഗോ​ൾ​ഡ​ൻ ബൂ​ട്ടി​നാ​യി ഒ​ന്നു​കൂ​ടി ആ​ഞ്ഞു​ശ്ര​മി​ക്കാ​വു​ന്ന​താ​ണ്. പ്ര​ത്യേ​കി​ച്ച് ഒ​ഡി​ഷ എ​ഫ് സി ​ക്കെ​തി​രെ ഇ​നി​യും ഒ​രു ക​ളി കൂ​ടി ക​ളി​ക്കാ​ൻ ബാ​ക്കി നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ. ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ നി​ന്നും ഓ​ഗ്‌​ബേ​ച്ചെ​ക്കൊ​രു സു​വ​ർ​ണ​പാ​ദു​കം കി​ട്ടി​യാ​ൽ ദു​ര​ന്ത​പൂ​ർ​ണ​മാ​യ സീ​സ​ണി​ലും ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ തി​ള​ക്ക​മാ​യി അ​തു​മാ​റാം. 


വാർത്തകൾ

Sign up for Newsletter



top