10
April 2020 - 6:22 pm IST

Download Our Mobile App

Flash News
Archives

Kollywood

parasite-vijay

പാരസൈറ്റ് വിജയ് ചിത്രത്തിന്‍റെ കോപ്പി; കേസ് കൊടുക്കുമെന്ന് നിർമാതാവ്

Published:15 February 2020

രചനാ മോഷണത്തിന് പാരസൈറ്റിന്‍റെ നിർമാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചെന്നൈ: ഓസ്കാർ അവാർഡുകൾ നേടി ചരിത്രം കുറിച്ച ചിത്രമായിരുന്നു പാരസൈറ്റ്. എന്നാൽ പാരസൈറ്റ് വിജയ് അഭിനയിച്ച തമിഴ് ചിത്രത്തിന്‍റെ കോപ്പിയാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് പി.എൽ തേനപ്പൻ. 1999 ൽ വിജയ് നായകനായെത്തിയ മിൻസാര കണ്ണ എന്ന ചിത്രത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടു കൊണ്ടാണ് പാരസൈറ്റ് ഒരുക്കിയിരിക്കുന്നതെന്ന് തേനപ്പൻ ആരോപിച്ചു. രചനാ മോഷണത്തിന് പാരസൈറ്റിന്‍റെ നിർമാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചൊവ്വാഴ്ചക്കുള്ളിൽ ചിത്രത്തിന്‍റെ നിർമാതാക്കൾക്കെതിരെ കേസ് ഫയൽ ചെയ്യും. താൻ നിർമിച്ച ചിത്രത്തിന്‍റെ ഇതിവൃത്തമാണ് പാരസൈറ്റ് ഒരുക്കാൻ എടുത്തിരിക്കുന്നത്. അവരുടെ ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾകൊണ്ടുകൊണ്ടാണ് നമ്മൾ ചിത്രം നിർമിച്ചതെന്ന് കണ്ടെത്തിയാൽ  അവർ നടപടി എടുക്കാറുണ്ട്. അതുപോലെ തന്നെ നമ്മൾക്കും കേസ് ഫയൽ ചെയ്യാനുള്ള അവകാശമുണ്ടെന്നും പിഎൽ തേനപ്പൻ പറഞ്ഞു.

തന്‍റെ സിനിമയുടെ ആശയം പകർത്തിയതിന് പാരസൈറ്റിന്‍റെ നിർമാതാക്കളിൽ നിന്ന് നഷ്ടപരിഹാരം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ച് ദിവസമായി വിജയ് ചിത്രവും പാരസൈറ്റുമായി സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾ നടക്കുകയാണ്. പാരസൈറ്റ് വിജയ് ചിത്രമായ മിൻസാര കണ്ണയുടെ കോപ്പിയാണെന്ന‌ാണ് ആരാധകരും അവകാശപ്പെടുന്നത്. വിജയ്, മോണിക്ക കാസ്റ്റലിനോ, രംഭ, ഖുശ്ബു എന്നീ താരങ്ങളാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളില്‍ എത്തിയത്. കെ എസ് രവികുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ധനികയായ ഇന്ദിര ദേവിയുടെ (ഖുശ്ബു) വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന കണ്ണന്‍ (വിജയ്) എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഖുശ്ബുവിന്‍റെ അനുജത്തിയുമായി നായകൻ പ്രണയത്തിലാകുന്നു. അവളെ സ്വന്തമാക്കുന്നതിന് വേണ്ടിയാണ് വിജയ് ഖുശ്ബുവിന്‍റെ വീട്ടിലെത്തുന്നത്. വീട്ടിൽ ബോഡി ​ഗാർഡായി എത്തുന്ന വിജയ് തന്‍റെ കുടുംബത്തിലെ ഓരോ അംഗത്തെയും ഇന്ദിര ദേവിയുടെ വീട്ടില്‍ നിയമിക്കുന്നു.

തുടര്‍ന്ന് കണ്ണന്‍ ആസൂത്രണം ചെയ്ത പോലെ കാര്യങ്ങള്‍ നടക്കുകയും പ്രണയത്തില്‍ വിജയിക്കുന്നതുമാണ് ചിത്രം. നിർധനരായ ഒരു കുടുംബം സമ്പന്ന കുടുംബത്തിൽ കയറിപ്പറ്റുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പാരസൈറ്റിന്‍റെയും പ്രമേയം. മികച്ച തിരക്കഥ, വിദേശ ചിത്രം, സംവിധാനം, സിനിമ എന്നീ നാല് അവാർഡുകളാണ് പാരസൈറ്റ് നേടിയത്.


വാർത്തകൾ

Sign up for Newsletter



top