10
April 2020 - 5:48 pm IST

Download Our Mobile App

Flash News
Archives

Bollywood

kangana

വ്യോമസേന പൈലറ്റായി കങ്കണ; തേജസ് ഫസ്റ്റ്ലുക്ക്

Published:17 February 2020

ചിത്രത്തില്‍ വ്യോമസേനാ പൈലറ്റായാണ് കങ്കണ എത്തുന്നത്.

കങ്കണ റണൗട്ട് കേന്ദ്രകഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തേജസ്. ഇപ്പോൾ ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തില്‍ വ്യോമസേനാ പൈലറ്റായാണ് കങ്കണ എത്തുന്നത്.

രാവും പകലുമില്ലാതെ രാജ്യത്തിന് വേണ്ടി ജീവന്‍ സമര്‍പ്പിക്കുന്ന ശക്തരും ധീരരുമായ സേനയിലുള്ള സ്ത്രീകള്‍ക്ക്... കങ്കണ അടുത്തതായി വ്യോമസേന പൈലറ്റായി അഭിനയിക്കുന്നു, ചിത്രത്തിന്‍റെ പേര് തേജസ് എന്നാണ് പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

സർവേഷ് മേവരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോണി സ്ക്രൂവാലയുടെ ആര്‍എസ്‍വിപിയാണ് ചിത്രം നിര്‍മിക്കുന്നത്. അടുത്ത വർഷം ഏപ്രിലിൽ ചിത്രം തിയെറ്ററുകളിലെത്തും. ജയലളിതയുടെ ജീവിതം പ്രമേയമാക്കുന്ന തലൈവി എന്ന ചിത്രമാണ് കങ്കണയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

 


വാർത്തകൾ

Sign up for Newsletter



top