10
April 2020 - 6:00 pm IST

Download Our Mobile App

Flash News
Archives

Reviews

paasite-movie

പാ​ര​സൈ​റ്റി​ന്‍റെ രാ​ഷ്ട്രീ​യം

Published:17 February 2020

# കു​ര്യ​ൻ തോ​മ​സ് ക​രി​മ്പ​ന​ത്ത​റ​യി​ൽ

ഇം​ഗ്ലീ​ഷി​ൽ അ​ല്ലാ​തെ മി​ക​ച്ച ചി​ത്ര​ത്തി​ന് അ​വാ​ർ​ഡ് നേ​ടു​ന്ന അ​ന്യ​ഭാ​ഷാ​ചി​ത്രം. കാ​ന്‍ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പാം ​ദി ഓ​ർ പു​ര​സ്‌​കാ​രം നേ​ടി​യ പാ​ര​സൈ​റ്റ് ആ ​പ​ര​മോ​ന്ന​ത ബ​ഹു​മ​തി നേ​ടു​ന്ന ആ​ദ്യ കൊ​റി​യ​ൻ ചി​ത്ര​വു​മാ​യി. സം​വി​ധാ​യ​ക​ൻ ബോ​ങ് ജു​ൻ ഹോ​യും ഹാ​ൻ ജി​ൻ വോ​ണും ചേ​ർ​ന്നു ത​യാ​റാ​ക്കി​യ​താ​യി​രു​ന്നു സി​നി​മ​യു​ടെ അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ തി​ര​ക്ക​ഥ.

"ലോ​ക​ത്തെ എ​ങ്ങ​നെ മാ​റ്റാ​മെ​ന്നോ, സം​ഭ​വി​ക്കു​ന്ന നി​കൃ​ഷ്ട കാ​ര്യ​ങ്ങ​ൾ​ക്കെ​തി​രെ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നോ പ​റ​ഞ്ഞു ത​രു​ന്ന​ത​ല്ല എ​ന്‍റെ സി​നി​മ​ക​ള്‍. ഭീ​തി​പ്പെ​ടു​ത്തു​ന്ന യാ​ഥാ​ർ​ഥ്യ​ത്തി​ന്‍റെ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും പൊ​ട്ടി​ത്തെ​റി​ക്കാ​വു​ന്ന ഭാ​ര​ത്തെ അ​വ കാ​ണി​ച്ചു ത​രു​ന്നു…" ഈ ​വ​ർ​ഷം ഓ​സ്ക​ർ പു​ര​സ്കാ​ര​ങ്ങ​ൾ വാ​രി​ക്കൂ​ട്ടി​യ ദ​ക്ഷി​ണ കൊ​റി​യ​ൻ ച​ല​ച്ചി​ത്ര​മാ​യ പാ​ര​സൈ​റ്റി​ന്‍റെ അ​ടി​ക്കു​റി​പ്പാ​ണ് ത​ന്‍റെ സി​നി​മ​ക​ളെ​ക്കു​റി​ച്ച് സം​വി​ധാ​യ​ക​ൻ ബോ​ങ് ജു​ൻ ഹോ ​പ​റ​ഞ്ഞ ഈ ​വാ​ക്കു​ക​ൾ. മെ​മ്മ​റീ​സ് ഒ​ഫ് മ​ർ​ഡ​ർ (2003), മ​ദ​ര്‍ (2009) പോ​ലു​ള്ള സി​നി​മ​ക​ളി​ലൂ​ടെ ലോ​ക​ശ്ര​ദ്ധ നേ​ടി​യ സം​വി​ധാ​യ​ക​നാ​ണ് ബോ​ങ് ജു​ൻ ഹോ.

മി​ക​ച്ച ചി​ത്രം, മി​ക​ച്ച തി​ര​ക്ക​ഥ, മി​ക​ച്ച വി​ദേ​ശ​ഭാ​ഷാ ചി​ത്രം, മി​ക​ച്ച സം​വി​ധാ​യ​ക​ൻ എ​ന്നി​ങ്ങ​നെ പാ​ര​സൈ​റ്റി​ന് 2020 ലെ ​നാ​ലു ഒ​സ്ക​ർ പു​ര​സ്കാ​ര​ങ്ങ​ൾ. ഇം​ഗ്ലീ​ഷി​ൽ അ​ല്ലാ​തെ മി​ക​ച്ച ചി​ത്ര​ത്തി​ന് അ​വാ​ർ​ഡ് നേ​ടു​ന്ന അ​ന്യ​ഭാ​ഷാ​ചി​ത്രം. കാ​ന്‍ ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പാം ​ദി ഓ​ർ പു​ര​സ്‌​കാ​രം നേ​ടി​യ പാ​ര​സൈ​റ്റ് ആ ​പ​ര​മോ​ന്ന​ത ബ​ഹു​മ​തി നേ​ടു​ന്ന ആ​ദ്യ കൊ​റി​യ​ൻ ചി​ത്ര​വു​മാ​യി. സം​വി​ധാ​യ​ക​ൻ ബോ​ങ് ജു​ൻ ഹോ​യും ഹാ​ൻ ജി​ൻ വോ​ണും ചേ​ർ​ന്നു ത​യാ​റാ​ക്കി​യ​താ​യി​രു​ന്നു സി​നി​മ​യു​ടെ അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ തി​ര​ക്ക​ഥ.

ക​ഴി​ഞ്ഞ​വ​ർ​ഷം കാ​ൻ മേ​ള​യി​ൽ പാം ​ദി ഓ​ർ പു​ര​സ്കാ​രം നേ​ടി​യ​ത് ന​ഗ​ര പു​റ​മ്പോ​ക്കു​ക​ളി​ലെ ജീ​വി​തം വി​ഷ​യ​മാ​ക്കി​യ ഹി​രോ​സാ​കു കൊ​റീ​ദ​യു​ടെ ജാ​പ്പ​നീ​സ് ചി​ത്രം ഷോ​പ്പ് ലി​ഫ്റ്റേ​ഴ്‌​സ്. ഈ ​വ​ർ​ഷം പാം ​ദി ഓ​റി​നൊ​പ്പം ഓ​സ്ക​റും നേ​ടി കൊ​റി​യ​ൻ ചി​ത്ര​മാ​യ പാ​രാ​സൈ​റ്റ്. ഏ​ഷ്യ​ൻ സി​നി​മ മു​ന്നേ​റു​ക​യാ​ണ്.

മൂ​ന്നു കു​ടും​ബ​ങ്ങ​ളു​ടെ ക​ഥ

ദ​ക്ഷി​ണ കൊ​റി​യ​ൻ ത​ല​സ്ഥാ​ന​മാ​യ സോ​ൾ ന​ഗ​ര​ത്തി​ൽ ജീ​വി​ക്കു​ന്ന മൂ​ന്ന് കു​ടും​ബ​ങ്ങ​ളി​ലൂ​ടെ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക അ​സ​മ​ത്വ​ത്തി​ന്‍റെ രാ​ഷ്ട്രീ​യം പ​റ​യു​ന്ന സി​നി​മ​യാ​ണ് പാ​ര​സൈ​റ്റ്. 2018 ൽ ​ഏ​റെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ട ഷോ​പ് ലി​ഫ്റ്റേ​ഴ്‌​സ്, റോ​മ പോ​ലെ​യു​ള്ള സി​നി​മ​ക​ൾ​ക്കു​ശേ​ഷം വ​ർ​ഗ​വി​വേ​ച​നം മു​ഖ്യ​പ്ര​മേ​യ​മാ​ക്കി​യ ഈ ​സി​നി​മ ഇ​നി​യും ക്യാ​മ​റ കാ​ണാ​ൻ മ​ടി​ക്കു​ന്ന ഇ​ട​ങ്ങ​ളെ ഞെ​ട്ടി​പ്പി​ക്കു​ന്ന കാ​ഴ്ച​യാ​ക്കു​ന്നു.

കിം ​കു​ടും​ബം ഒ​രി​ക്ക​ല്‍പോ​ലും ഫ്രെ​യി​മി​ല്‍ കാ​ട്ടാ​ത്ത കെ​ട്ടി​ട​ത്തി​ന്‍റെ സെ​മി ബേ​സ്മെ​ന്‍റ്  വീ​ടാ​ക്കി "കൂ​റ ജീ​വി​തം' ന​യി​ക്കു​ന്നു. പി​താ​വ് കി ​ടേ​ക്ക്, ഭാ​ര്യ ചു​ങ് സൂ​ഖ്, മ​ക​ൾ കി ​ജോ​ങ്, മ​ക​ൻ കി ​വൂ ഇ​ങ്ങ​നെ നാ​ലം​ഗ​ങ്ങ​ൾ. ഫാ​സ്റ്റ് ഫു​ഡ് ബ്രാ​ൻ​ഡു​ക​ൾ​ക്കു ക​വ​റു​ണ്ടാ​ക്കി കി​ട്ടു​ന്ന​താ​ണ് വ​രു​മാ​നം. ന​ട​ക്കാ​നും കി​ട​ക്കാ​നു​മു​ള്ള സ്ഥ​ലം ഒ​ഴി​ച്ചെ​ല്ലാ​യി​ട​ത്തും സാ​ധ​ന​ങ്ങ​ൾ നി​റ​ഞ്ഞ,  ഉ​റ​പ്പു​ള്ള വാ​തി​ൽ​പോ​ലു​മി​ല്ലാ​ത്ത വീ​ട്ടി​ൽ ഞെ​ങ്ങി​ഞെ​രു​ങ്ങി ക​ഴി​യു​ന്ന​വ​ർ. മു​ക​ളി​ല​ത്തെ വീ​ട്ടി​ലെ​യോ പു​തു​താ​യി തു​ട​ങ്ങി​യ കോ​ഫി ഷോ​പ്പി​ന്‍റെ​യോ സൗ​ജ​ന്യ വൈ​ഫൈ​യാ​ണ് ആ​ശ്ര​യം.

പാ​ർ​ക്ക് കു​ടും​ബ​വീ​ട്ടി​ലും സ​മ്പ​ന്ന​വ്യ​വ​സാ​യി​യാ​യ ഡോ​ങ് ഇ​ക്, ഭാ​ര്യ ചോ ​യി​ഓ​ൺ ഗ്യോ, ​സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ മ​ക​ൾ ഡാ ​ഹ്യേ,  മ​ക​ൻ ഡാ ​സു​ങ് അ​ട​ക്കം നാ​ലം​ഗ​ങ്ങ​ൾ. അ​ത്യാ​ധു​നി​ക ശൈ​ലി​യി​ൽ വി​ശാ​ല​മാ​യ മു​റ്റ​വും ചു​റ്റു​മ​തി​ലും വെ​ള്ളം കൃ​ത്യ​മാ​യി ഒ​ലി​ച്ചു​പോ​കാ​ൻ ഓ​ട​യും വീ​ടി​നു​ചു​റ്റും ചെ​റു​കാ​ടു​പോ​ലെ പ​ച്ച​പ്പും പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കാ​ൻ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളു​മു​ള്ള​താ​ണ് കൊ​ട്ടാ​ര​സ​മാ​ന​മാ​യ വീ​ട്.

പാ​ർ​ക്ക് കു​ടും​ബ​ത്തി​ലെ കാ​ര്യ​ങ്ങ​ൾ നോ​ക്കി​ന​ട​ത്തു​ന്ന മൂ​ൺ ഗ്വാ​ങി​ന്‍റെ​യാ​ണ് മൂ​ന്നാ​മ​ത്തെ കു​ടും​ബം. ഭ​ർ​ത്താ​വാ​യ കു​ന്‍ സേ​യെ മൂ​ണ്‍ ഗ്വാ​ങ് ഒ​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത് പാ​ർ​ക്ക് കു​ടും​ബ​ത്തി​ന്‍റെ ബേ​സ്മെ​ന്‍റി​ലു​ള്ള സെ​ല്ലാ​റി​ലാ​ണ്. പാ​ർ​ക്ക് വീ​ട്ടി​ലെ മ​ക​ൾ​ക്ക് ട്യൂ​ഷ​ൻ എ​ടു​ക്കാ​ൻ മി​ൻ എ​ന്ന സു​ഹൃ​ത്തി​ന്‍റെ ശു​പാ​ർ​ശ​യി​ൽ കി ​വൂ എ​ത്തു​ന്നു. കി ​വൂ ത​ന്‍റെ പേ​ര് കെ​വി​ൻ എ​ന്നു​മാ​റ്റി​യാ​ണ് വ്യ​വ​സാ​യി​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന​ത്. ആ ​സ്വ​ർ​ഗ​സ​മാ​ന സു​ഖ​ങ്ങ​ൾ അ​നു​ഭ​വി​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി​ക​ൾ കി ​വൂ ന​ട​പ്പാ​ക്കു​ന്നു. പ​ര​സ്പ​രം ബ​ന്ധ​മി​ല്ലാ​ത്ത​വി​ധം അ​ഭി​ന​യി​ച്ച് ഇ​ള​യ​കു​ട്ടി​യു​ടെ ആ​യ​യാ​യി സ​ഹോ​ദ​രി​യെ​യും ഡ്രൈ​വ​റാ​യി പി​താ​വാ​യ കി ​ടേ​ക്കി​നെ​യും വീ​ട്ടു​കാ​ര്യ​ങ്ങ​ൾ നോ​ക്കാ​ൻ, വ​ർ​ഷ​ങ്ങ​ൾ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന മൂ​ൺ ഗ്വാ​ങ്ങി​നെ പു​റ​ത്താ​ക്കി, സ്വ​ന്തം അ​മ്മ​യെ​യും എ​ത്തി​ക്കു​ന്നു.

പാ​ർ​ക്ക് കു​ടും​ബം വി​നോ​ദ​യാ​ത്ര പോ​യ ദി​വ​സം സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ അ​വ​രു​ടെ വീ​ട്ടി​ൽ കിം ​കു​ടും​ബം ക​യ​റി​ക്കൂ​ടു​ന്നു. ഭ​ക്ഷ​ണ​വും മ​ദ്യ​വു​മാ​യി അ​വ​ർ രാ​ത്രി ആ​ഘോ​ഷി​ക്കു​മ്പോ​ൾ വ​ച്ചു​മ​റ​ന്ന സാ​ധ​ന​ങ്ങ​ളെ​ടു​ക്കാ​ൻ പ​ഴ​യ കെ​യ​ർ​ടേ​ക്ക​ർ മൂ​ൺ ഗ്വാ​ങ് അ​വി​ടെ​യെ​ത്തു​ന്നു. അ​വ​രെ പി​ന്തു​ട​ർ​ന്ന കി ​ടേ​ക്കി​ന്‍റെ ശ്ര​ദ്ധ​യി​ൽ വാ​തി​ലി​ന​പ്പു​റം താ​ഴേ​ക്കു തു​റ​ക്കു​ന്ന പ​ടി​ക്കെ​ട്ടു​ക​ൾ പെ​ടു​ന്നു. വീ​ടി​ന്‍റെ പ​ല​ഭാ​ഗ​ത്താ​യി ക​ണ്ടെ​ത്തു​ന്ന കിം ​കു​ടും​ബാം​ഗ​ങ്ങ​ളെ മൂ​ൺ ഗ്വാ​ങും തി​രി​ച്ച​റി​യു​ന്നു. പാ​ർ​ക്കി​നോ​ട് സ​ത്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന മൂ​ൺ ഗ്വാ​ങ് തു​ട​ർ​ന്നു​ണ്ടാ​കു​ന്ന വ​ഴ​ക്കി​ൽ കൊ​ല്ല​പ്പെ​ടു​ന്നു. സാ​മ്പ്ര​ദാ​യി​ക കാ​ഴ്ച​യു​ടെ പ്ര​തീ​ക്ഷ​ക​ളെ അ​ടി​മു​ടി ത​കി​ടം​മ​റി​ക്കു​ന്ന ക്ലൈ​മാ​ക്സോ​ടെ ചി​ത്രം അ​വ​സാ​നി​ക്കു​ന്നു.

വ​ർ​ഗ​വി​ഭ​ജ​ന​ത്തി​ന്‍റെ രാ​ഷ്ട്രീ​യ കാ​ഴ്ച

പാ​ര​സൈ​റ്റി​ലെ ദൃ​ശ്യ​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യും ചി​ത്രം മൊ​ത്ത​മാ​യും  വ​ർ​ഗ​വി​ഭ​ജ​ന​ത്തി​ന്‍റെ രാ​ഷ്ട്രീ​യ കാ​ഴ്ച​യാ​ണ്. മേ​ൽ​ത്ത​ട്ടി​ലെ ഒ​രു ശ​ത​മാ​ന​ത്തി​ന്‍റെ താ​ക്കോ​ലി​ള​ക്ക​ങ്ങ​ളി​ൽ ച​ലി​ക്കു​ന്ന ലോ​ക​ക്ര​മം. ഉ​ള്ളി​ൽ പ​ടി​കെ​ട്ടു​പോ​ലെ അ​ധി​കാ​ര​ശ്രേ​ണി. മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ കൊ​റി​യ​ൻ ജീ​വി​ത​ത്തി​ന്‍റെ മൂ​ന്ന് പ്ര​തി​നി​ധാ​ന​ങ്ങ​ളാ​ണ്. സ​മൂ​ഹ​ത്തി​ന്‍റെ ഏ​റ്റ​വും മു​ക​ളി​ൽ സ​മ്പ​ന്ന​രാ​യ പാ​ർ​ക്ക് കു​ടും​ബം. മൂ​ണ്‍ ഗ്വാ​ങ് സ​മ്പ​ന്ന​വ​ർ​ഗ​ത്തെ സേ​വി​ച്ചു ക​ഴി​യു​ന്ന സെ​ർ​വെ​ന്‍റ് ക്ലാ​സ്. ഇ​തി​നി​ട​യി​ല്‍ ന​ട​പ്പു​വ​ഴി നി​ര​പ്പി​നും താ​ഴെ​യു​ള്ള കൂ​റ​ജീ​വി​തം ന​യി​ക്കു​ന്ന കിം ​കു​ടും​ബം. സ​മൂ​ഹ​ത്തി​ന്‍റെ അ​രി​കു​വ​ൽ​ക്ക​രി​ക്ക​പ്പെ​ട്ട ഇ​ട​ങ്ങ​ളി​ൽ മാ​ലി​ന്യ​മെ​ന്നോ​ണം അ​ടി​ഞ്ഞു​കൂ​ടു​ക​യോ എ​ടു​ത്തെ​റി​യ​പ്പെ​ടു​ക​യോ ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ. പു​രോ​ഗ​തി​യു​ടെ പ​ടി​ക്കു വെ​ളി​യി​ലു​ള്ള​വ​ർ. അ​വ​രു​ടെ ആ​കു​ല​ത​ക​ളി​ലൂ​ടെ, സ്വ​പ്ന​ങ്ങ​ൾ തീ​ർ​ത്ത കു​ടി​ല​ത​ക​ളി​ലൂ​ടെ​യാ​ണ് സി​നി​മ പു​രോ​ഗ​മി​ക്കു​ന്ന​ത്.

പ​ടി​ക്കെ​ട്ടു​പോ​ലെ നി​ല​കൊ​ള്ളു​ന്ന ദ​ക്ഷി​ണ കൊ​റി​യ​ൻ അ​ധി​കാ​ര, വ​ർ​ണ, വ​ർ​ഗ വ്യ​വ​സ്ഥി​തി​യി​ൽ പ​ല ത​ട്ടി​ലു​ള്ള മ​നു​ഷ്യ​ജീ​വി​ത​ങ്ങ​ൾ തീ​ർ​ക്കു​ന്ന പ​ര​സ്പ​ര സ​മ്പ​ർ​ക്ക​ത്തി​ന്‍റെ ഇ​ട​ങ്ങ​ളി​ലൂ​ടെ ന​വ​ലി​ബ​റ​ൽ കാ​ല​ത്തെ അ​തി​ജീ​വ​ന പോ​രാ​ട്ട​ങ്ങ​ളു​ടെ ക​ന​ൽ​കാ​ഴ്ച​ക​ൾ ചി​ത്രം കാ​ട്ടി​ത്ത​രു​ന്നു. മാ​ന​സി​ക, വൈ​കാ​രി​ക ത​ല​ത്തി​ല്‍ വ്യ​വ​സ്ഥി​തി സൃ​ഷ്ടി​ക്കു​ന്ന മാ​നു​ഷ്യാ​വ​സ്ഥ​ക​ളു​ടെ വ്യ​ത്യ​സ്ത​മാ​യ അ​വ​ത​ര​ണം​കൊ​ണ്ട് ഈ ​ചി​ത്രം ചി​ന്ത​ക​ളെ വേ​ട്ട​യാ​ടി​ക്കൊ​ണ്ടി​രി​ക്കും.

ദ​ക്ഷി​ണ കൊ​റി​യ​ൻ സ​മ്പ​ന്ന​ത, കോ​ർ​പ​റേ​റ്റു​കാ​ലം ഊ​തി​വീ​ർ​പ്പി​ച്ച കു​മി​ള​യാ​ണെ​ന്ന രാ​ഷ്ട്രീ​യം​കൂ​ടി ഈ ​സി​നി​മ കാ​ട്ടു​ന്നു. പ​ണ​ക്കാ​രി ആ​യ​തു​കൊ​ണ്ടാ​ണ് ചോ ​യി​ഓ​ൺ ഗ്യോ ​ന​ല്ല​വ​ള്‍ ആ​യ​തെ​ന്നും പ​ണം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ താ​നും അ​തി​ലേ​റെ ന​ല്ല​വ​ളാ​യേ​നെ​യെ​ന്നു​മു​ള്ള ചോ​ങ് സൂ​ക്കി​ന്‍റെ വാ​ക്കു​ക​ളി​ൽ ഈ ​സി​നി​മ​യു​ടെ ആ​ത്മാ​വു​ണ്ട്.

ഇ​ട​വും അ​തി​ന്‍റെ രാ​ഷ്ട്രീ​യ​വും

ബ്ലാ​ക്ക് കോ​മി​ക് ആ​ഖ്യാ​ന​രീ​തി​യി​ൽ "ഇ​ട​ത്തി​ന്‍റെ രാ​ഷ്ട്രീ​യം' പ​റ​യു​ന്ന സി​നി​മ​യാ​ണ് പാ​രാ​സൈ​റ്റ്. സ്വ​പ്നം കാ​ണു​ന്ന ഇ​ട​ങ്ങ​ൾ എ​ത്തി​പ്പി​ടി​ക്കാ​നും കൈ​യ​ട​ക്കാ​നും മാ​ത്ര​മ​ല്ല ക​യ​റി​പ്പ​റ്റി​യ ഇ​ട​ങ്ങ​ൾ ന​ഷ്പ്പെ​ടാ​തെ പ്ര​തി​രോ​ധി​ക്കാ​നു​മു​ള്ള പോ​രാ​ട്ട​ങ്ങ​ൾ ചി​ത്രം കാ​ഴ്ച​യാ​ക്കു​ന്നു.. പാ​ർ​ക്ക് കു​ടും​ബ​വീ​ട്ടി​ൽ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ ആ​ർ​ക്കും ഒ​ന്നി​ച്ചി​രി​ക്കാ​ൻ​പോ​ലും സ​മ​യ​മി​ല്ലെ​ങ്കി​ൽ കിം ​കു​ടും​ബ​ത്തി​ലാ​ക​ട്ടെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തും വേ​ദ​ന​ക​ളും ആ​കു​ല​ത​ക​ളും പ​ങ്കു​വ​യ്ക്കു​ന്ന​തും എ​ല്ലാ ഒ​ന്നി​ച്ചാ​ണ്. ഒ​രി​ട​ത്ത് അ​ന്ന​ന്നു​ള്ള ഭ​ക്ഷ​ണം അ​പ്പോ​ൾ​ത​ന്നെ തീ​രു​ന്നു. മ​റ്റൊ​രി​ട​ത്ത് മാ​സ​ങ്ങ​ൾ​ക്കാ​യു​ള്ള​വ വാ​ങ്ങി​ച്ചു കൂ​ട്ടു​ന്നു.

വി​വി​ധ ഇ​ട​ങ്ങ​ളി​ലെ വ​ർ​ഗ​വി​വേ​ച​നം മ​ഴ​ക്കാ​ഴ്ച​യാ​യി സി​നി​മ​യി​ൽ പെ​യ്തി​റ​ങ്ങു​ന്നു​ണ്ട്. കിം ​കു​ടും​ബം താ​മ​സി​ക്കു​ന്ന ബേ​സ്‌​മെ​ന്‍റ് വീ​ടി​ന്‍റെ ജ​നാ​ല​യു​ടെ വി​ട​വി​ൽ​ക്കൂ​ടി രാ​ത്രി​മ​ഴ​യി​ൽ റോ​ഡി​ലെ വെ​ള്ളം വീ​ടി​നു​ള്ളി​ലേ​ക്ക് അ​ല​ച്ചെ​ത്തു​ക​യും ക്ലോ​സ​റ്റി​ലെ മാ​ലി​ന്യം വീ​ടി​നു​ള്ളി​ൽ പ​ര​ന്നൊ​ഴു​കു​ക​യും ചെ​യ്യു​മ്പോ​ൾ പാ​ർ​ക്കി​ന്‍റെ സ​മ്പ​ന്ന​ഗൃ​ഹ​ത്തി​ൽ മ​ഴ ആ​ഘോ​ഷ​പൂ​ർ​വം ആ​സ്വ​ദി​ക്ക​പ്പെ​ടു​ന്നു.

കാ​ർ യാ​ത്ര​യി​ൽ കി ​ടേ​ക്കി​ന്‍റെ മു​ഷി​ഞ്ഞ തു​ണി​യു​ടെ ന​ന്ന​ല്ലാ​ത്ത നാ​റ്റ​ത്തെ​കു​റി​ച്ചു ഡോ​ങ് ഇ​ക് ഭാ​ര്യ​യോ​ട് പ​റ​യു​ന്ന വാ​ക്കു​ക​ളി​ൽ ഗ​ന്ധ​ങ്ങ​ളു​ടെ പു​തു​രാ​ഷ്ട്രീ​യ​മു​ണ്ട്. ദു​ർ​ഗ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ സി​നി​മ​യി​ൽ പ​ല​പ്പോ​ഴും ആ​വ​ർ​ത്തി​ക്കു​ന്നു​മു​ണ്ട്. പാ​ർ​ക്ക് കു​ടും​ബ​വീ​ട്ടി​ലെ ഭൂ​ഗ​ർ​ഭ അ​റ​യി​ലേ​ക്കു​ള്ള പ​ടി​ക്കെ​ട്ടു​ക​ൾ  കൊ​റി​യ​യു​ടെ സം​ഘ​ർ​ഷ ഭൂ​ത​കാ​ല​ത്തി​ലേ​ക്കു​ള്ള​താ​ണ്. ദ​ക്ഷി​ണ കൊ​റി​യ​യി​ലെ സ​മ്പ​ന്ന​രു​ടെ പു​തു​ത​ല​മു​റ ഉ​പേ​ക്ഷി​ച്ച​വ​യാ​ണ് പ​ണ്ടെ​ങ്ങോ ഉ​ത്ത​ര​കൊ​റി​യ​ൻ അ​ക്ര​മ​കാ​ല​ത്തു​തീ​ർ​ത്ത ഈ ​സു​ര​ക്ഷാ​അ​റ​ക​ൾ.

ജീ​വി​ത​ത്തി​ന്‍റെ സൂ​ക്ഷ്മ​ദ​ർ​ശി​നി

മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളും സ​മ്പ​ന്ന​ർ​ക്കും ദ​രി​ദ്ര​ർ​ക്കു​മി​ട​യി​ൽ   വ​ലു​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന വി​ട​വു​മൊ​ക്കെ​യാ​യി നാ​ള​ത്തെ ഇ​രു​ണ്ട, അ​ശ്രാ​ന്ത​മാ​യ ലോ​ക​മാ​ണ് ത​ന്‍റെ മ​റ്റു ചി​ത്ര​ങ്ങ​ളി​ലെ​ന്ന​പോ​ലെ   ഇ​വി​ടെ​യും ബോ​ങ് ജൂ​ൻ ഹോ ​ച​ർ​ച്ച​യാ​ക്കു​ന്ന​ത്. ഏ​റെ ആ​കാം​ക്ഷ​യും ഭ​യ​വു​മാ​ണ് പാ​രാ​സൈ​റ്റ് പ​ക​രു​ന്ന​ത്. എ​ല്ലാം അ​ടു​ത്തു​കാ​ണു​ന്നു. വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു. ക​ഥാ​പാ​ത്ര​ങ്ങ​ൾ ഭീ​ക​ര​ദു​ര​ന്ത​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​കു​മ്പോ​ഴും കാ​ല​ച​ക്രം നി​സം​ഗ​മാ​യി, നി​ർ​മ​മ​ത​യോ​ടെ ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്നു.
ബോ​ങ് ജൂ​ൻ ഹോ ​സി​നി​മ​ക​ൾ ആ​രം​ഭി​ക്കു​ന്നി​ട​ത്ത് ത​ന്നെ​യാ​ണ് അ​വ​സാ​നി​ക്കു​ക. പാ​രാ​സൈ​റ്റും അ​ങ്ങ​നെ​ത​ന്നെ. തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന സോ​ക്സു​ക​ള്‍ കാ​ട്ടി​കൊ​ണ്ടാ​ണ് ഈ  ​സി​നി​മ ആ​രം​ഭി​ക്കു​ന്ന​തും അ​വ​സാ​നി​ക്കു​ന്ന​തും. അ​ന​ന്ത​മാ​ണ് ഈ ​സി​നി​മ​യു​ടെ​യും അ​നു​ഭ​വ​ത​ല​ത്തി​ലെ വ്യാ​ഖ്യാ​ന​സാ​ധ്യ​ത​ക​ൾ.

സം​വി​ധാ​യ​ക​ൻ വി​ല​യി​രു​ത്തു​ന്ന​തു​പോ​ലെ ഈ ​സി​നി​മ കോ​മാ​ളി​ക​ളി​ല്ലാ​ത്ത കോ​മ​ഡി​യോ വി​ല്ല​ന്മാ​രി​ല്ലാ​ത്ത വി​ലാ​പ​കാ​വ്യ​മോ ഒ​ക്കെ​യാ​ണ്.

വാ​ൽ​ക്ക​ഷ​ണം: ഓ​സ്ക​ർ പൊ​തു​വെ യൂ​റോ-​അ​മേ​രി​ക്ക​ൻ സി​നി​മ​ക​ളു​ടെ അ​വാ​ർ​ഡു​നി​ശ​യാ​ണ്. അ​പൂ​ർ​വം വ​ർ​ഷ​ങ്ങ​ളി​ലൊ​ഴി​ച്ചാ​ൽ വി​ദേ​ശ​ഭാ​ഷാ ചി​ത്ര​മെ​ന്ന സ​മ്മാ​ന​ത്തി​ലൊ​തു​ങ്ങും അ​തി​ന്‍റെ ആ​ഗോ​ളീ​യ​ത. പ​തി​വു​ക​ളെ​ല്ലാം തി​രു​ത്തി​യാ​ണ് പാ​ര​സൈ​റ്റ് പ​ട​ർ​ന്നു ക​യ​റി​യ​ത്. ഉ​ത്ത​ര കൊ​റി​യ​യെ പാ​ര​സൈ​റ്റ് അ​ധി​കം ആ​ക്ര​മി​ക്കു​ന്നി​ല്ല. ഈ ​അ​വാ​ർ​ഡി​ന്‍റെ രാ​ഷ്ട്രീ​യം ഇ​നി​യും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ക​ത​ന്നെ ചെ​യ്യും. ഈ ​സി​നി​മ​യു​ടെ ക്ലൈ​മാ​ക്സു​മാ​യു​ള്ള ഒ​രു പ്രി​യ​ദ​ർ​ശ​ൻ ചി​ത്രം വ​ല്ലാ​ത്തൊ​രു മ​ല​യാ​ളി സ്വ​പ്ന​മാ​ണ്.


വാർത്തകൾ

Sign up for Newsletter



top