10
April 2020 - 4:51 pm IST

Download Our Mobile App

Flash News
Archives

Trends

malavika-mohanan

ബോൾഡ് ലുക്കിൽ ലാക്മി ഫാഷൻ വീക്കിൽ മാളവിക മോഹനൻ

Published:17 February 2020

ഇപ്പോൾ താരം ലാക്മി ഫാഷൻ വീക്കിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മാളവികയ്ക്കൊപ്പം നടി അമൈറയും ഫാഷൻ ഷോയിൽ തിളങ്ങിയിരുന്നു.

വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ പ്രിയതാരമാണ് നടി മാളവിക മോഹനൻ.

അഭിനയത്തിനോടൊപ്പം തന്നെ ഫാഷൻ ഷോകളിലും താരം സജീവമാണ്. റാമ്പുകളിൽ ചുവട് വയ്ക്കുന്ന മാളവികയുടെ ചിത്രങ്ങൾ താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോൾ താരം ലാക്മി ഫാഷൻ വീക്കിലെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. മാളവികയ്ക്കൊപ്പം നടി അമൈറയും ഫാഷൻ ഷോയിൽ തിളങ്ങിയിരുന്നു.

ലാക്മിയിൽ അതീവ ഗ്ലാമറസ്സായിട്ടാണ് മാളവിക പ്രത്യപ്പെട്ടിരിക്കുന്നത്. ഡീപ്പ് നെക്കുള്ള ഗൗണാണ് താരത്തിന്‍റെ വേഷം. ഫിലിം ഫെയറിന് മുന്നോടിയായി നടത്തിയ പരിപാടിയിലും അതീവ ഗ്ലാമറസായിട്ടായിരുന്നു താരം എത്തിയത്.

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ തിരക്കേറിയ താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത് തലൈവർ ചിത്രമായ പേട്ടയിലാണ്.

കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രമായ മാസ്റ്ററാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. വിജയടെ നായികയായിട്ടാണ് ചിത്രത്തിൽ മാളവിക എത്തുന്നത്.


വാർത്തകൾ

Sign up for Newsletter



top