10
April 2020 - 5:58 pm IST

Download Our Mobile App

Flash News
Archives

National

sachin

20 വർഷത്തെ മികച്ച കായിക നിമിഷം; ലോറിയസ് പുരസ്കാരം സച്ചിന്

Published:18 February 2020

2011 ലെ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ വിജയത്തിനു ശേഷം സച്ചിൻ തെണ്ടുൽക്കറെ തോളിലേറ്റി ആഹ്ളാദം പങ്കിടുന്ന ഇന്ത്യൻ താരങ്ങളുടെ ചിത്രമാണ് പുരസ്കാരം നേടിയത്.

ബെ​ര്‍​ലി​ന്‍: ലോ​റിയസ് സ്‌​പോ​ര്‍​ടിം​ഗ് മൊ​മ​ന്‍റ് പു​ര​സ്കാ​രം 2000-2020 ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​റിന്. 2011ലെ ​ലോ​ക​ക​പ്പ് നേ​ട്ട​ത്തെ കു​റി​ച്ച് എ​പ്പോ​ഴും ഓ​ര്‍​മി​ക്കാ​റു​ണ്ടെ​ന്ന് സ​ച്ചി​ന്‍ പ​റ​ഞ്ഞു. പു​ര​സ്കാ​രം രാ​ജ്യ​ത്തി​നാ​യി സ​മ​ര്‍​പ്പി​ച്ച സ​ച്ചി​നെ ടെ​ന്നി​സ് ഇ​തി​ഹാ​സം ബോ​റി​സ് ബെ​ക്ക​ര്‍ പ്ര​ശം​സി​ച്ചു. 2011 ലെ ഐസിസി ക്രിക്കറ്റ് വേൾഡ് കപ്പ് ഫൈനൽ വിജയത്തിനു ശേഷം സച്ചിൻ തെണ്ടുൽക്കറെ തോളിലേറ്റി ആഹ്ളാദം പങ്കിടുന്ന ഇന്ത്യൻ താരങ്ങളുടെ ചിത്രമാണ് പുരസ്കാരം നേടിയത്.

ഒരു രാജ്യത്തിന്‍റെ ചുമലിലേറി എന്ന തലക്കെട്ടോടെ അവതരിപ്പിച്ച ചിത്രം ഏറ്റവും കൂടുതൽ വോട്ടുകൾ നേടി. സ​ച്ചി​ന്‍ ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ച്ച​ത് 1992ൽ. ​ആ​ദ്യ​മാ​യി ലോ​ക ചാംപ്യനാ​യ​ത് ആ​റാ​മ​ത്തെ ശ്ര​മ​ത്തി​ലും. എ​ങ്കി​ലും ലോ​ക​ക​പ്പെ​ന്നാ​ൽ 1983 ആ​ണ് ആ​ദ്യം മ​ന​സി​ല്‍ വ​രു​ന്ന​തെ​ന്ന് സ​ച്ചി​ൻ പ​റ​ഞ്ഞു. വ്യ​ത്യ​സ്ത അ​ഭി​പ്രാ​യ​ങ്ങ​ളും വ്യ​ത്യ​സ്ത സം​സ്കാ​ര​വും ഉ​ള്ള ഇ​ന്ത്യ ഒ​റ്റ​മ​ന​സോ​ടെ​യാ​ണ് 2011ലെ ​ലോ​ക​ക​പ്പ് വി​ജ​യ​ത്തെ സ്വീ​ക​രി​ച്ച​ത്.

വോ​ട്ടെ​ടു​പ്പി​ൽ ഒ​ന്നാ​മ​തെ​ത്തു​മെ​ന്ന വി​ശ്വാ​സം ഉ​ണ്ടാ​യി​രു​ന്നെ​ന്നും സ​ച്ചി​ന്‍ വെ​ളി​പ്പെ​ടു​ത്തി. പു​ര​സ്കാ​ര​നേ​ട്ടം കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് പ​ക​രം രാ​ജ്യ​ത്തി​നാ​യി സ​മ്മാ​നി​ച്ച സ​ച്ചി​ന്‍ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത പ്ര​തി​ഭ​യെ​ന്നാ​യി​രു​ന്നു ടെ​ന്നി​സ് ഇ​തി​ഹാ​സം ബോ​റി​സ് ബെ​ക്ക​റു​ടെ പ്ര​ശം​സ. ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ലോ​റിയ​സ് പു​ര​സ്കാ​രം നേ​ടു​ന്ന​ത്.

2019ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറിയസ് പുരസ്കാരം മെസിയും ഹാമിൽട്ടണും പങ്കിട്ടു. ഫോർമുല വൺ ലോകചാംപ്യനാണ് ലൂയി ഹാമിൽട്ടൺ. പുരസ്കാരം സ്വന്തമാക്കുന്ന ആദ്യത്തെ ഫുട്ബോൾ താരമാണ് ലയണൽ മെസി. മികച്ച വനിതാ കായികതാരത്തിനുള്ള പുരസ്കാരം അമെരിക്കൻ ജിംനാസ്റ്റ് സിമോൺ ബെൽസ് നേടി. മികച്ച ടീമിനുള്ള പുരസ്കാരം സ്പാനിഷ് ബാസ്കറ്റ് ബാൾ ടീം നേടി.

 

വാർത്തകൾ

Sign up for Newsletter



top