10
April 2020 - 5:00 pm IST

Download Our Mobile App

Flash News
Archives

World

corona

കൊറോണ: ചൈനയിൽ മരണം 1868 ആയി, തിങ്കളാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 98 പേർക്ക്

Published:18 February 2020

തി​ങ്ക​ളാ​ഴ്ച മാ​ത്രം 98 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 72,436 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടെ 1,800 ഓ​ളം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്നു.

ബെ​യ്ജിം​ഗ്: കൊ​റോ​ണ വൈ​റ​സ് മൂ​ലം ചൈ​ന​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,868 ആ​യി. തി​ങ്ക​ളാ​ഴ്ച മാ​ത്രം 98 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 72,436 പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​രി​ൽ ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും ഉ​ൾ​പ്പെ​ടെ 1,800 ഓ​ളം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ഉ​ൾ​പ്പെ​ടു​ന്നു. കൊ​റോ​ണ വൈ​റ​സ് രോ​ഗ​ത്തെ നേ​രി​ടു​ന്ന​തി​ന് ചൈനയ്ക്ക് എ​ല്ലാ സ​ഹാ​യ​വും ഇ​ന്ത്യ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്.

ചൈ​ന​യി​ലേ​ക്ക് മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ ഉ​ട​ൻ അ​യ​ക്കു​മെ​ന്ന് ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി വി​ക്രം മി​സ്റി​യാ​ണ് അ​റി​യി​ച്ച​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് മാ​സ്കു​ക​ളും കൈ​യു​റ​ക​ളും സ്യൂ​ട്ടു​ക​ളും മ​റ്റും ആ​വ​ശ്യ​മു​ണ്ടെ​ന്നു നേ​ര​ത്തെ ചൈ​ന വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ചൈ​ന​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ എ​ന്തെ​ല്ലാ​മാ​ണെ​ന്ന കാര്യം പ​രി​ശോ​ധി​ച്ചു ​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ഇ​ന്ത്യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

രോ​ഗം പ​ട​രു​ന്ന​തു ത​ട​യാ​നാ​യി ഹു​ബൈ​ പ്ര​വി​ശ്യ​യി​ലെ ആ​റു കോ​ടി​യോ​ളം പേ​ർ​ക്ക് യാ​ത്രാ​വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ കാ​റു​ക​ൾ നി​രോ​ധി​ച്ചു. വ​ള​രെ അ​ത്യാ​വ​ശ്യ ഘ​ട്ട​ത്തി​ൽ മാ​ത്ര​മേ വീ​ടി​നു പുറത്തിറ​ങ്ങാ​വു എ​ന്നും ജ​ന​ങ്ങ​ളോ​ടു നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു ദി​വ​സം കൂ​ടു​മ്പോ​ൾ ഓ​രോ വീ​ട്ടി​ൽ​ നി​ന്ന് ഓ​രോ​രു​ത്ത​ർ​ക്ക് അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ളും ഭ​ക്ഷ​ണ​വും വാ​ങ്ങാ​ൻ പു​റ​ത്തി​റ​ങ്ങാം.


വാർത്തകൾ

Sign up for Newsletter



top