10
April 2020 - 3:12 pm IST

Download Our Mobile App

Flash News
Archives

National

donald-trump

നമസ്തേ ട്രംപ്: ഗുജറാത്തിൽ ചേരി ഒഴിപ്പിക്കൽ, 45 കുടുംബങ്ങൾക്ക് ഒഴിഞ്ഞു പോകാൻ നോട്ടീസ്

Published:18 February 2020

ചേരികളെ മറയ്ക്കുന്നതിന് മതിൽ നിർമിക്കാനുള്ള നീക്കം വിവാദമായതിനെത്തുടർന്നാണ് ഇവിടെ താമസിക്കുന്നവർക്ക് ഒഴിഞ്ഞുപോവാൻ നഗരസഭാ അധികൃതർ നോട്ടീസ് നൽകിയത്.

അഹമ്മദാബാദ്: അമെരിക്കൻ പ്രസിഡന്‍റ്  ഡൊണാൾഡ് ട്രംപിന്‍റെ സന്ദർശനത്തോട് അനുബന്ധിച്ച് അഹമ്മദാബാദിലെ ചേരിനിവാസികളെ ഒഴിപ്പിക്കാൻ ശ്രമം. ചേരികളെ മറയ്ക്കുന്നതിന് മതിൽ നിർമിക്കാനുള്ള നീക്കം വിവാദമായതിനെത്തുടർന്നാണ് ഇവിടെ താമസിക്കുന്നവർക്ക് ഒഴിഞ്ഞുപോവാൻ നഗരസഭാ അധികൃതർ നോട്ടീസ് നൽകിയത്.

ഏഴ് ദിവസത്തിനകം വീട് വിട്ടൊഴിയാനാണ് അഹമ്മദാബാദ് കോർപ്പറേഷൻ നോട്ടിസ് നൽകിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. അഹമ്മദാബാദിലെ 45 കുടുംബങ്ങൾക്കാണ് ചേരി ഒഴിഞ്ഞുപോവാൻ നോട്ടീസ് ലഭിച്ചത്. അതേസമയം ട്രംപും മോദിയും പങ്കെടുക്കുന്ന നമസ്തേ ട്രംപ് പരിപാടിയുമായി ഇതിനു ബന്ധമില്ലെന്നാണു കോർപ്പറേഷന്‍റെ വിശദീകരണം.

ചേരി നിവാസികൾ കൈയേറി താമസിക്കുന്നത് മുനിസിപ്പൽ കോർപ്പറേഷന്‍റെ ഭൂമിയാണെന്നും ടൗൺ പ്ലാനിങ്ങിന്‍റെ ഭാഗമായാണു നടപടിയെന്നും കോർപ്പറേഷൻ പറയുന്നു. മതിലിന്‍റെ നിർമാണം വിവാദമായതിനെത്തുടർന്ന് താത്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്. ഈ മാസം 24, 25 തീയതികളിലാണ് ട്രംപിന്‍റെ ഇന്ത്യാ സന്ദർശനം.


വാർത്തകൾ

Sign up for Newsletter



top