10
April 2020 - 6:21 pm IST

Download Our Mobile App

Flash News
Archives

World

corona

കൊറോണ: ചൈനയിൽ മരണം 2000 കടന്നു, 7,521 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു

Published:19 February 2020

വൈറസി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ വു​ഹാ​നി​ൽ മാ​ത്രം 132 പേ​രാ​ണ് ചൊ​വ്വാ​ഴ്ച മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 7,521 പേ​ർ രോ​ഗ​ബാ​ധി​ത​രാ​ണെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ബെ​യ്ജിം​ഗ്: ചൈ​ന​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ എ​ണ്ണം 2005 ആ​യി. വൈറസി​ന്‍റെ പ്ര​ഭ​വ കേ​ന്ദ്ര​മാ​യ വു​ഹാ​നി​ൽ മാ​ത്രം 132 പേ​രാ​ണ് ചൊ​വ്വാ​ഴ്ച മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്. 7,521 പേ​ർ രോ​ഗ​ബാ​ധി​ത​രാ​ണെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​സ് ബാ​ധി​ച്ച് വു​ഹാ​നി​ലെ വു​ച്ചാ​ൻ ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ലി​യു ഷി​മിം​ഗും മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

കൊ​റോ​ണ​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യ വു​ഹാ​നി​ൽ രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​നാ​യി അ​ധി​കൃ​ത​ർ വീ​ടു​വീ​ടാ​ന്ത​രം പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​താ​യി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ളി​ൽ പ​റ​ഞ്ഞു. ചൈനയിലെ ഹുബൈ പ്രവിശ്യയിൽ മാത്രം 1693 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജപ്പാനിലെ യോകോഹോമ തുറമുഖത്ത് പിടിച്ചിട്ടിരിക്കുന്ന ആഢംബരക്കപ്പലായ ഡയമണ്ട് പ്രിൻസസിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 542 ആയി.

138 ഇന്ത്യക്കാരടക്കം 3700 ലേറെ യാത്രക്കാരാണ് കപ്പലിലുള്ളത്. രോ​ഗി​ക​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ എ​ല്ലാ​വ​രെ​യും നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും. വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തു​ന്ന എ​ല്ലാ​വ​രെ​യും പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ളി​ൽ ക്വാ​റ​ന്‍റൈ​നി​ൽ പാ​ർ​പ്പി​ക്കും. ഇ​തി​നാ​യി നി​ര​വ​ധി താ​ത്കാ​ലി​ക കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​ട്ടു​ണ്ട്. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ല്ലാ​ത്ത ആ​ർ​ക്കും ചു​മ​യ്ക്കു​ള്ള മ​രു​ന്നു​ക​ൾ ന​ൽ​ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top