04
June 2020 - 4:05 pm IST

Download Our Mobile App

Flash News
Archives

Kerala

kochi

പുകയിൽ മൂടി കൊച്ചി; ബ്രഹ്മപുരം പ്ലാന്‍റിലെ തീ പൂർണമായി കെടുത്താനായില്ല

Published:19 February 2020

രൂക്ഷമായ ദുർഗന്ധവും വമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുലർച്ചെ 5.30 ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചത്.

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്‍റിലെ തീ നിയന്ത്രണ വിധേയമായെങ്കിലും പൂർണമായും കെടുത്താനാകാതെ വന്നതോടെ കൊച്ചി നഗരം പുക കൊണ്ട് മൂടി. രൂക്ഷമായ ദുർഗന്ധവും വമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. പുലർച്ചെ 5.30 ഓടെയാണ് നഗരപ്രദേശങ്ങളിലേക്ക് പുക വ്യാപിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ബ്രഹ്മപുരം പ്ലാന്‍റിലെ മാലിന്യ കൂമ്പാരത്തിന് തീ പിടിച്ചത്.

സമീപത്തെ ഫയർ സ്റ്റേഷനുകളിൽ നിന്നും പത്ത് ഫയർ എഞ്ചിനുകൾ എത്തിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മൂന്നു ഫയർ എഞ്ചിനുകളും ആവശ്യമായ ഉദ്യോഗസ്ഥരും സ്ഥലത്ത് രാത്രി മുഴുവൻ ക്യംപ് ചെയ്യുന്നുണ്ടായിരുന്നു. 


വാർത്തകൾ

Sign up for Newsletter



top