28
May 2020 - 4:40 am IST

Download Our Mobile App

Mollywood

sowbhagya-arjun

മഞ്ഞയിൽ മുങ്ങി സൗഭാഗ്യ; ഹൽദി ചിത്രങ്ങൾ വൈറൽ

Published:19 February 2020

നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായാണ് സൗഭാഗ്യയും അര്‍ജുൻ സോമശേഖറും വിവാഹിതരാവുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നു.

മലയാള സിനിമയിലിപ്പോൾ താരവിവാഹങ്ങളുടെ കാലമാണ്. നർത്തകിയും നടിയുമായ താര കല്യാണിന്‍റെ മകൾ സൗഭാഗ്യ വെങ്കിടേഷിന്‍റെ വിവാഹമാണ് നാളെ. നർത്തകി കൂടിയായ സൗഭാഗ്യ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.

നീണ്ടനാളത്തെ പ്രണയത്തിനൊടുവിലായാണ് സൗഭാഗ്യയും അര്‍ജുൻ സോമശേഖറും വിവാഹിതരാവുന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങുകള്‍ കഴിഞ്ഞ ദിവസം നടന്നു.

ഹല്‍ദി ആഘോഷത്തിനിടയിലെ ചിത്രങ്ങളും വിഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫെബ്രുവരി 19, 20 തീയതികളിലായാണ് വിവാഹം നടത്തുന്നത്.

തമിഴ് ബ്രാഹ്മണ ആചാരപ്രകാരമായാണ് വിവാഹം. വിവാഹത്തിന്‍റെ ക്ഷണക്കത്ത് നേരത്തെ സൗഭാഗ്യ പങ്കുവച്ചിരുന്നു.

മഞ്ഞ നിറത്തിലുള്ള സാരിയണിഞ്ഞ് സൗഭാഗ്യ എത്തിയപ്പോള്‍ അതേ നിറത്തിലുള്ള കുര്‍ത്തിയിലായിരുന്നു അര്‍ജുന്‍. 

അമ്മയും അമ്മൂമ്മയും സുഹൃത്തുക്കളുമുള്‍പ്പടെ ഹല്‍ദി ആഘോഷത്തിനെത്തിയവരെല്ലാം മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്.

10 വര്‍ഷത്തിലധികമായി സൗഭാഗ്യയും അര്‍ജുനും സുഹൃത്തുക്കളാണ്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.

സൗഭാഗ്യയ്‌ക്കൊപ്പം നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ചിട്ടുണ്ട് അര്‍ജുന്‍.

വെള്ളയമ്പലത്ത് നൃത്തവിദ്യാലയം നടത്തിവരികയാണ് അര്‍ജുന്‍. ദൈവം തന്ന അമൂല്യ നിധികളിലൊന്നാണ് അര്‍ജുനെന്ന് മുന്‍പ് സൗഭാഗ്യ കുറിച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top