04
June 2020 - 5:18 pm IST

Download Our Mobile App

Flash News
Archives

Kerala

gun

തോക്കുകൾ കാണാതായിട്ടില്ല, കണക്കിലുണ്ടായ പിഴവ്; സിഎജി റിപ്പോർട്ട് തള്ളി ആഭ്യന്തരസെക്രട്ടറി

Published:19 February 2020

രജിസ്റ്ററിൽ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണ് സിഎജി കണ്ടെത്തിയതെന്നും ആഭ്യന്തരസെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

തിരുവനന്തപുരം: പൊലീസിനെതിരായ സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ തള്ളി ആഭ്യന്തരസെക്രട്ടറി ബിശ്വാസ് മേത്ത. പൊലീസിന്‍റെ തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നാണ് ആഭ്യന്തരസെക്രട്ടറിയുടെ റിപ്പോർട്ട്. രജിസ്റ്ററിൽ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണ് സിഎജി കണ്ടെത്തിയതെന്നും ആഭ്യന്തരസെക്രട്ടറി മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് ആഭ്യന്തര സെക്രട്ടറിയുടെയും റിപ്പോർട്ട്. വെ​ടി​ക്കോ​പ്പു​ക​ളു​ടെ ക​ണ​ക്ക് സൂ​ക്ഷി​ക്കു​ന്ന​തി​ൽ 1994 മു​ത​ൽ പി​ഴ​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. എ​ല്ലാ ആ​യു​ധ​ങ്ങ​ളു​ടെ​യും വെ​ടി​ക്കോ​പ്പു​ക​ളു​ടേ​യും വി​വ​രം ക​മ്പ്യൂട്ട​റൈ​സ്ഡ് ചെ​യ്യു​മെ​ന്നും ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി റി​പ്പോ​ർ​ട്ട് ന​ൽ​കി.

സി​എ​ജി റി​പ്പോ​ർ​ട്ട് സ്വ​ത​ന്ത്ര ഏ​ജ​ൻ​സി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷാ​വ​ശ്യം ത​ള്ളി​യാ​ണ് ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ​തി​രാ​യ ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യെ മു​ഖ്യ​മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. സി​എ​ജി റി​പ്പോ​ർ​ട്ടി​ൽ പ്ര​ധാ​ന​മാ​യും ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് തോ​ക്കും തി​ര​ക​ളും കാ​ണാ​താ​യ​തും പൊ​ലീ​സ് ന​വീ​ക​ര​ണ ഫ​ണ്ട് വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​തു​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റ​യ്ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു സ​ർ​ക്കാ​ർ.


വാർത്തകൾ

Sign up for Newsletter



top