01
June 2020 - 8:51 am IST

Download Our Mobile App

Kerala

murder

കുട്ടിയെ കൊന്നത് ശരണ്യ ഒറ്റക്കെന്ന് പൊലീസ്; തെളിവെടുപ്പിനിടെ ആക്രോശിച്ച് നാട്ടുകാർ

Published:19 February 2020

ഭർത്താവ് പ്രണവിനോ കാമുകനോ കൊലപാതകത്തിൽ പങ്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും പൊലീസ് വിട്ടയച്ചു.

കണ്ണൂർ: തയ്യിലിൽ ഒന്നര വയസുകാരൻ വിയാനെ കൊലപ്പെടുത്തിയത് അമ്മ ശരണ്യ ഒറ്റക്കെന്ന് പൊലീസ്. ഭർത്താവ് പ്രണവിനോ കാമുകനോ കൊലപാതകത്തിൽ പങ്കില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും പൊലീസ് വിട്ടയച്ചു. തുടർന്ന് ശരണ്യയെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. വീട്ടിനകത്തും കുട്ടിയെ കൊലപ്പെടുത്തിയ കടൽത്തീരത്തെ കരിങ്കൽക്കെട്ടിനടുത്തും കൊണ്ടുപോയി തെളിവെടുത്തു.

വീട്ടിനകത്തുവെച്ചും കുട്ടിയെ കൊലപ്പെടുത്തിയതും ശരണ്യ പൊലീസിനോട് വിവരിച്ചു. വീട്ടിനകത്തെത്തിച്ച ശരണ്യയോട് അവരുടെ അമ്മയും രോഷം പ്രകടിപ്പിച്ചു. തുടർന്ന് പൊലീസ് ശരണ്യയെ സംരക്ഷിച്ച് നിർത്തുകയായിരുന്നു. തെളിവെടുപ്പിനായി ശരണ്യയെ വീട്ടിലെത്തിച്ചപ്പോൾ സംഘർഷഭരിത രംഗങ്ങളാണ് ഉണ്ടായത്. ശരണ്യക്കെതിരെ ആക്രോശങ്ങളുമായി നാട്ടുകാരും പാഞ്ഞടുത്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് പ്രണവ്-ശരണ്യ ദമ്പതികളുടെ ഒന്നര വയസുകാരൻ മകൻ വിയാനെ തയ്യിൽ കടപ്പുറത്തെ കരിങ്കൽക്കെട്ടുകളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മയാണ് കൊലപാതകിയെന്ന് തെളിഞ്ഞത്. കാമുകനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ വെളിപ്പെടുത്തിയത്.


വാർത്തകൾ

Sign up for Newsletter



top