09
August 2020 - 4:42 pm IST

Download Our Mobile App

Bollywood

ranveer-deepika

കപിൽ ദേവിന്‍റെ ഭാര്യ റോമിയായി ദീപിക; ഫസ്റ്റ്ലുക്ക്

Published:19 February 2020

ഹെയർ സ്റ്റൈലിലും വസ്ത്രധാരണ രീതിയിലുമെല്ലാം റോമി ദേവിനെ അനുസ്മരിപ്പിക്കുന്നുണ്ട് ദീപിക.

രൺവീർ സിംഗ് നായകനായെത്തുന്ന പുത്തൻ ചിത്രമാണ് 83. ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപിൽ ദേവിന്‍റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്. കപിൽ ദേവിന്‍റെ ഭാര്യ റോമി ദേവിന്‍റെ വേഷത്തിലെത്തുന്നത് ദീപിക പദുക്കോണാണ്. ഇപ്പോൾ ചിത്രത്തിലെ ദീപികയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. 

ഹെയർ സ്റ്റൈലിലും വസ്ത്രധാരണ രീതിയിലുമെല്ലാം റോമി ദേവിനെ അനുസ്മരിപ്പിക്കുന്നുണ്ട് ദീപിക. വിവാഹശേഷം രൺവീറും ദീപികയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണിത്. 1983 ൽ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് നേടിയ കഥയാണ് 83 പറയുന്നത്. കബീർ ഖാൻ ആണ് ഈ സ്പോർട്സ് ഡ്രാമ ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രിൽ 10 ന് ചിത്രം തിയെറ്ററുകളിലെത്തും.

 


വാർത്തകൾ

Sign up for Newsletter



top