09
August 2020 - 5:45 pm IST

Download Our Mobile App

Kollywood

ajith

വലിമൈ ചിത്രീകരണത്തിനിടെ ബൈക്കിൽ നിന്ന് വീണ് അജിത്തിന് പരുക്ക്

Published:19 February 2020

വലിമൈയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റതായാണ് പുതിയ വാർത്ത. ബൈക്കിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു.

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരമാണ് അജിത്. തല അജിത് എന്നാണ് അദ്ദേഹത്തെ ആരാധകർ വിളിക്കുന്നത് പോലും. വലിമൈ എന്ന ചിത്രത്തിലാണ് താരമിപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. വലിമൈയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റതായാണ് പുതിയ വാർത്ത. ബൈക്കിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ തെന്നിവീഴുകയായിരുന്നു.

അജിത്തിന് വിശ്രമം നിർദേശിച്ചിരിക്കുകയാണ് ഡോക്റ്റർമാർ. വലിമൈയിൽ പൊലീസ് ഓഫിസറായാണ് അജിത്തെത്തുന്നത്. അജിത്തിന് പരുക്കേറ്റതിനെ തുടർന്ന് വലിമൈയുടെ ചിത്രീകരണം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്.

നേർകൊണ്ട പാർവൈ എന്ന ചിത്രത്തിന് ശേഷം അജിത്തും എച്ച് വിനോദും ഒന്നിക്കുന്ന ചിത്രമാണിത്. ബോണി കപൂർ നിർമിക്കുന്ന ചിത്രത്തിൽ ഹുമ ഖുറേഷിയാണ് നായിക. ദീപാവലിക്ക് ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top