02
June 2020 - 12:54 pm IST

Download Our Mobile App

Mollywood

sreesanth

മലയാളി സംവിധായകർ ഒരുക്കുന്ന മറാത്തി ചിത്രത്തിൽ നായകനായി ശ്രീശാന്ത്

Published:19 February 2020

മുംബൈച്ച വടാ പാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും.

രണ്ട് മലയാളി സംവിധായകർ സംയുക്തമായി ഒരുക്കുന്ന മറാത്തി ചിത്രത്തിൽ പ്രശസ്ത ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാവുന്നു. മുംബൈച്ച വടാ പാവ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും. ഏപ്രിൽ ആദ്യവാരം മഹാരാഷ്ട്രയിലാണ് ചിത്രീകരണം. ചലചിത്ര നിർമാതാവ് പി.കെ അശോകനും പരസ്യ ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മെഹറലി പോയിലുങ്ങൽ ഇസ്മയിലുമാണ് കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്.

മറാത്തി സിനിമയിലെ പ്രമുഖ താരങ്ങളും ഈ സിനിമയിൽ അണിനിരക്കുന്നു. താൻ ചെയ്തതിൽ മികച്ച കഥാപാത്രമാണിത്. ഒട്ടേറെ അഭിനയ സാധ്യതയുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ചിത്രമാണ് ഇതെന്നും ശ്രീശാന്ത് പറഞ്ഞു.

സമീപകാല മറാത്തി ചിത്രങ്ങളിൽ നിന്നും പ്രമേയം കൊണ്ട് തികച്ചും വ്യത്യസ്തമാണ് ചിത്രമെന്ന് സംവിധായകരായ പി. കെ. അശോകനും മെഹറലി പോയിലുങ്ങൽ ഇസ്മയിലും പറഞ്ഞു. പൂനെ, നാസിക് എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ.


വാർത്തകൾ

Sign up for Newsletter



top