09
August 2020 - 5:08 pm IST

Download Our Mobile App

Kollywood

kishori

കന്നഡ നടി കിഷോരി ബല്ലാൽ അന്തരിച്ചു

Published:19 February 2020

2004 ൽ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം സ്വദേശിലൂടെയാണ് കിഷോരി ശ്രദ്ധിക്കപ്പെട്ടത്. വിവിധ ഭാഷകളിലായി 75 ഓളം ചിത്രങ്ങളിൽ കിഷോരി അഭിനയിച്ചിട്ടുണ്ട്.

കന്നഡ നടി കിഷോരി ബല്ലാൽ (82) അന്തരിച്ചു. 2004 ൽ പുറത്തിറങ്ങിയ ഷാരൂഖ് ചിത്രം സ്വദേശിലൂടെയാണ് കിഷോരി ശ്രദ്ധിക്കപ്പെട്ടത്. വിവിധ ഭാഷകളിലായി 75 ഓളം ചിത്രങ്ങളിൽ കിഷോരി അഭിനയിച്ചിട്ടുണ്ട്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഇവളെന്ത ഹെന്തത്തി എന്ന ചിത്രത്തിലൂടെ 1960 കളിലാണ് വെള്ളിത്തിരയിൽ അരങ്ങേറിയത്. റാണി മുഖർജിയും പൃഥ്വിരാജും ഒന്നിച്ചെത്തിയ അയ്യ എന്ന ചിത്രത്തിലും കിഷോരി അഭിനയിച്ചു. ഭരതനാട്യം നർത്തകനായ എൻ ശ്രീപതി ബല്ലാൽ ആണ് ഭർത്താവ്.


വാർത്തകൾ

Sign up for Newsletter



top