09
August 2020 - 5:02 pm IST

Download Our Mobile App

Cricket

india-australia-women-t20-match-preview

വനിതാ ടി-20 ലോകകപ്പിന് ഇന്നു തുടക്കം : തു​ട​ങ്ങാം, സ​ന്തോ​ഷ​ത്തോ​ടെ

Published:21 February 2020

കു​ട്ടി​ക്രി​ക്ക​റ്റി​ലെ പെ​ൺ പെ​രു​മ​യ്ക്ക് തി​ല​കം ചാ​ർ​ത്താ​ൻ 10 ടീ​മു​ക​ൾ. അ​വ​ർ ഇ​ന്നു​മു​ത​ൽ ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് അ​ട​രാ​ടും ലോ​കം വെ​ട്ടി​പ്പി​ടി​ക്കാ​ൻ. അ​തെ, വ​നി​ത​ക​ളു​ടെ ടി-20 ​ലോ​ക​ക​പ്പി​ന് ഇ​ന്നു തു​ട​ക്കം. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഓ​സ്ട്രേ​ലി​യ ഇ​ന്ത്യ​യെ നേ​രി​ടും.

ഇന്ത്യ- ഓസ്ട്രേലിയ മത്സരം ഉച്ചകഴിഞ്ഞ് 1.30 മുതൽ

മെ​ൽ​ബ​ൺ:  കു​ട്ടി​ക്രി​ക്ക​റ്റി​ലെ പെ​ൺ പെ​രു​മ​യ്ക്ക് തി​ല​കം ചാ​ർ​ത്താ​ൻ 10 ടീ​മു​ക​ൾ. അ​വ​ർ ഇ​ന്നു​മു​ത​ൽ ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് അ​ട​രാ​ടും ലോ​കം വെ​ട്ടി​പ്പി​ടി​ക്കാ​ൻ. അ​തെ, വ​നി​ത​ക​ളു​ടെ ടി-20 ​ലോ​ക​ക​പ്പി​ന് ഇ​ന്നു തു​ട​ക്കം. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ ആ​തി​ഥേ​യ​രാ​യ ഓ​സ്ട്രേ​ലി​യ ഇ​ന്ത്യ​യെ നേ​രി​ടും. സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ത​ങ്ങ​ൾ ഇ​റ​ങ്ങു​ന്ന​തെ​ന്ന ഇ​ന്ത്യ​ൻ ഉ​പ​നാ​യി​ക സ്മൃ​തി മ​ന്ഥ​ന​യു​ടെ വാ​ക്കു​ക​ളാ​ണ് ഈ ​ലോ​ക​ക​പ്പി​ന്‍റെ മു​ഖ​മു​ദ്ര​ത​ന്നെ. പു​രു​ഷ ലോ​ക​ക​പ്പി​നു പി​ന്നാ​ലെ​യോ ഓ​പ്പ​മോ ആ​യി​രു​ന്നു ര​ണ്ട് എ​ഡി​ഷ​നു മു​മ്പു​വ​രെ വ​നി​താ ടി-20 ​ലോ​ക​ക​പ്പ് ന​ട​ന്നി​രു​ന്ന​ത്.  വ​നി​താ ക്രി​ക്ക​റ്റി​ന്‍റെ പ​കി​ട്ടും പ്ര​ചാ​ര​വും ഏ​റെ വ​ർ​ധി​ച്ച​തോ​ടെ​യാ​ണ് മ​ത്സ​രം വെ​വ്വേ​റെ ന​ട​ത്താ​ൻ ഐ​സി​സി തീ​രു​മാ​നി​ച്ച​ത്. ലോ​ക വ​നി​താ ദി​ന​മാ​യ മാ​ർ​ച്ച് എ​ട്ടി​നാ​ണ് ചാം​പ്യ​ൻ​ഷി​പ്പി​ന്‍റെ ഫൈ​ന​ൽ എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ലാ​ണ് ഫൈ​ന​ൽ.  ‘
 
23 വ​യ​സ്സാ​ണ് ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളു​ടെ ശ​രാ​ശ​രി പ്രാ​യം. അ​തു​കൊ​ണ്ടു​ത​ന്നെ യു​വ​ത്വ​ത്തി​ന്‍റെ ചു​റു​ചു​റു​ക്കും ച​ങ്കൂ​റ്റ​വും അ​വ​രി​ൽ​നി​ന്നു പ്ര​തീ​ക്ഷി​ക്കാം. എ​ന്നാ​ൽ മു​തി​ർ​ന്ന താ​ര​ങ്ങ​ളാ​യ മി​താ​ലി രാ​ജും ജു​ല​ൻ ഗോ​സാ​മി​യും ട്വ​ന്‍റി20 ക്രി​ക്ക​റ്റി​ൽ നി​ന്നു വി​ര​മി​ച്ച​തി​നാ​ൽ ടീ​മി​ലെ പ​രി​ച​യ​സ​മ്പ​ത്തി​നു കു​റ​വു​ണ്ടാ​കും. എ​ന്നി​രു​ന്നാ​ലും മി​ക​ച്ച ജ​യ​ത്തോ​ടെ തു​ട​ങ്ങാ​നാ​കു​മെ​ന്നാ​ണ് നാ​യി​ക ഹ​ർ​മ​ൻ​പ്രീ​ത് കൗ​റി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും പ്ര​തീ​ക്ഷ. മൂ​ന്നു ത​വ​ണ സെ​മി​യി​ലെ​ത്തി​യ​താ​ണ് ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ വ​ലി​യ നേ​ട്ടം. അ​തേ​സ​മ​യം, ആ​റ് എ​ഡി​ഷ​നു​ക​ളി​ൽ നാ​ലി​ലും കി​രീ​ടം നേ​ടി​യ പെ​രു​മ​യു​മാ​യാ​ണ് നി​ല​വി​ലെ ചാം​പ്യ​ൻ കൂ​ടി​യാ​യ ഓ​സ്ട്രേ​ലി​യ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്. ഓ​ൾ റൗ​ണ്ട​ർ എ​ല്ലി​സ് പെ​റി, ബെ​ത് മൂ​ണി, മെ​ഗ് ലാ​നി​ങ് എ​ന്നി​വ​രു​ടെ ബാ​റ്റി​ങ് മി​ക​വാ​ണ് ഓ​സ്ട്രേ​ലി​യ​യു​ടെ ക​രു​ത്ത്. എ​ന്നാ​ൽ, ബൗ​ളി​ങ്ങി​ൽ ഓ​സ്ട്രേ​ലി​യ അ​ത്ര മി​ക​ച്ച​വ​ര​ല്ല. സ​മീ​പ​കാ​ല​ത്ത് ഓ​സ്ട്രേ​ലി​യ​യെ ഒ​ന്നി​ലേ​റെ ത​വ​ണ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ടീം ​ഇ​ന്ത്യ മാ​ത്ര​മാ​ണ് എ​ന്ന​ത് ഇ​ന്ത്യ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന കാ​ര്യ​മാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ വ​ള​രെ പ്ര​തീ​ക്ഷ ന​ൽ​കി​യ ഇ​ന്ത്യ സെ​മി​യി​ലെ​ത്തി​യി​രു​ന്നു. കേ​വ​ലം 16 വ​യ​സു​ള്ള ഷെ​ഫാ​ലി വ​ർ​മ‌​യും റി​ച്ച ഘോ​ഷും ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ​യാ​ണ്. ബാ​റ്റി​ങ്ങി​ൽ ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), സ്മൃ​തി മ​ന്ഥ​ന, ഹ​ർ​ലി​ൻ ഡി​യോ​ൾ എ​ന്നി​വ​രി​ലാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​തീ​ക്ഷ. ക്യാ​പ്റ്റ​ൻ ഹ​ർ​മ​ൻ​പ്രീ​ത് കൗ​റും സ്മൃ​തി മ​ന്ഥ​ന​യും ഉ​ൾ​പ്പെ​ടു​ന്ന ബാ​റ്റി​ങ് നി​ര ശ​ക്ത​മാ​ണെ​ങ്കി​ലും ലോ​ക​ക​പ്പി​ൽ എ​തി​ർ ടീ​മു​ക​ളു​ടെ നോ​ട്ട​പ്പു​ള്ളി​യാ​വാ​ൻ‍ പോ​കു​ന്ന​ത് ടീം ​ഇ​ന്ത്യ​യു​ടെ പു​ത്ത​ൻ താ​രോ​ദ​യ​മാ​യ പ​തി​നേ​ഴു​കാ​രി ഷെ​ഫാ​ലി വ​ർ​മ​യാ​ണ്. വെ​ടി​ക്കെ​ട്ട് ബാ​റ്റി​ങ്ങി​ലൂ​ടെ ടീം ​ഇ​ന്ത്യ​യു​ടെ ഓ​പ്പ​ണി​ങി​ന് അ​ടി​ത്ത​റ പാ​കു​ന്ന ഷെ​ഫാ​ലി​യു​ടെ ഫോം ​ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ​ൻ കു​തി​പ്പി​ൽ നി​ർ​ണാ​യ​ക​മാ​കും. പൂ​നം യാ​ദ​വാ​യി​രി​ക്കും ബോ​ളി​ങ്ങി​ൽ ഇ​ന്ത്യ​യു​ടെ ശ​ക്തി. 

ഐ​സി​സി വ​നി​താ ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ചി​ല പ്ര​ത്യേ​ക​ത​ക​ളു​മു​ണ്ട്. ഇ​താ​ദ്യ​മാ​യി നോ​ബോ​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​ൻ തേ​ഡ് അം​പ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തും. പു​രു​ഷ ക്രി​ക്ക​റ്റി​ൽ ഇ​തി​നാ​യി തേ​ഡ് അം​പ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും വ​നി​താ ക്രി​ക്ക​റ്റി​ൽ ആ​ദ്യ​മാ​യാ​ണ് ഈ ​ന​ട​പ​ടി. ടീം ​ഇ​ന്ത്യ​യു​ടെ അടുത്ത മ​ത്സ​ര​ങ്ങ​ൾ  24ന്  ബം​ഗ്ല​ദേ​ശ്, 27ന്  ന്യൂ​സീ​ല​ൻ​ഡ്, 29ന്  ശ്രീ​ല​ങ്ക എന്നീ ടീമുകൾക്കെതിരേയാണ്. 

ടീമുകൾ

ടീം ​ഇ​ന്ത്യ: ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (ക്യാ​പ്റ്റ​ൻ), സ്മൃ​തി മ​ന്ഥ​ന, ഷെ​ഫാ​ലി വ​ർ​മ, ജ​മി​മ റോ​ഡ്രി​ഗ​സ്, ഹ​ർ​ലീ​ൻ ഡി​യോ​ൾ, വേ​ദ കൃ​ഷ്ണ​മൂ​ർ​ത്തി, ദീ​പ്തി ശ​ർ​മ, റി​ച്ച ഘോ​ഷ്, താ​നി​യ ഭാ​ട്യ, പൂ​നം യാ​ദ​വ്, രാ​ധ യാ​ദ​വ്, രാ​ജേ​ശ്വ​രി ഗെ​യ്ക്‌​വാ​ദ്, ഷി​ഫ പാ​ണ്ഡെ, പൂ​ജ വ​സ്ത്രാ​ക​ർ, അ​രു​ന്ധ​തി റെ​ഡ്ഡി. 

ഓ​സ്ട്രേ​ലി​യ​ൻ ടീം: ​മെ​ഗ് ലാ​നി​ങ് (ക്യാ​പ്റ്റ​ൻ), റെ​യ്ച്ച​ൽ ഹാ​യ്നെ​സ് (വൈ.​ക്യാ​പ്റ്റ​ൻ), എ​റി​ൻ ബേ​ൺ​സ്, നി​ക്കോ​ള കാ​രി, ആ​ഷ്‌​ലി ഗാ​ർ​ന​ർ, ആ​ലി​സ ഹീ​ലി, ജെ​സ് ജൊ​നാ​ഥ​ൻ, ഡെ​ലി​സ കി​മ്മി​ൻ​സ്, സോ​ഫി മോ​ളി​ന​സ്, ബെ​ത് മൂ​ണി, എ​ലി​സ് പെ​റി, മേ​ഗ​ൻ ഷൂ​ട്ട്, മോ​ളി സ്ട്രാ​നോ, അ​ന​ബെ​ൽ സ​ത​ർ​ല​ൻ​ഡ്, ജോ​ർ​ജി​യ വാ​റെം, ടൈ​ല വ്ലാ​യേ​മി​ൻ​ക്. 


വാർത്തകൾ

Sign up for Newslettertop