10
April 2020 - 6:32 pm IST

Download Our Mobile App

Flash News
Archives

Market

kerala-brand-chicken-egg-in-market

വി​പ​ണി​യി​ലേ​ക്ക് വ​രു​ന്നു കേ​ര​ള ബ്രാ​ന്‍ഡ് കോ​ഴി​മു​ട്ട

Published:21 February 2020

നാ​ട​ന്‍ കോ​ഴി​ക​ളു​ടെ സം​ര​ക്ഷ​ണ​വും വി​പ​ണ​ന​വും മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി എ​റ​ണാ​കു​ളം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ (കെ​വി​കെ) നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ കോ​ഴി​ക​ളു​ടെ മു​ട്ട ബ്രാ​ന്‍ഡ് ചെ​യ്ത് വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. 

കൊ​ച്ചി: നാ​ട​ന്‍ കോ​ഴി​ക​ളു​ടെ സം​ര​ക്ഷ​ണ​വും വി​പ​ണ​ന​വും മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളു​മാ​യി എ​റ​ണാ​കു​ളം കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ (കെ​വി​കെ) നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള​ത്തി​ലെ കോ​ഴി​ക​ളു​ടെ മു​ട്ട ബ്രാ​ന്‍ഡ് ചെ​യ്ത് വി​പ​ണി​യി​ലെ​ത്തി​ക്കാ​നാ​ണ് പ​ദ്ധ​തി. മ​റ്റ് കോ​ഴി​ക​ളെ അ​പേ​ക്ഷി​ച്ച് നാ​ട​ന്‍ കോ​ഴി​ക​ള്‍ക്ക് മു​ട്ട ഉ​ത്പാ​ദ​നം കു​റ​വാ​ണ്. എ​ന്നാ​ല്‍, ന്യാ​യ​മാ​യ വി​ല​യി​ല്‍ ഇ​വ ആ​വ​ശ്യ​ക്കാ​രി​ലെ​ത്തി​ക്കാ​ന്‍ ക​ര്‍ഷ​ക​ര്‍ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള ഉ​പ​ഭോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മി​ട്ട് നാ​ട​ന്‍ കോ​ഴി​മു​ട്ട ബ്രാ​ന്‍ഡ് ചെ​യ്ത് വി​പ​ണി​യി​ലെ​ത്തി​ക്കാ​ന്‍ ക​ര്‍ഷ​ക സം​ഘ​ങ്ങ​ള്‍ മു​ന്‍കൈ​യെ​ടു​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ചി​ല ഹെ​ല്‍ത്ത് ക്ല​ബ്ബു​ക​ള്‍ നാ​ട​ന്‍ 

കോ​ഴി​മു​ട്ട ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​തി​ന​കം​ത​ന്നെ കെ​വി​കെ യെ ​സ​മീ​പി​ച്ചി​ട്ടു​ണ്ട്. ക​ര്‍ഷ​ക​ര്‍ കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ല്‍ത്ത​ന്നെ ഉ​ത്പാ​ദി​പ്പി​ച്ച, ഒ​രു​ദി​വ​സം പ്രാ​യ​മാ​യ നാ​ട​ന്‍കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങി ര​ണ്ടു​മാ​സം കെ​വി​കെ യി​ല്‍ പ്ര​ത്യേ​ക പ​രി​ച​ര​ണ​ത്തോ​ടെ വ​ള​ര്‍ത്തി​യ​ശേ​ഷം ആ​വ​ശ്യ​ക്കാ​ര്‍ക്ക് വി​ത​ര​ണം ചെ​യ്യാ​നും പ​ദ്ധ​തി​യു​ണ്ട്. ശു​ദ്ധ​മാ​യ നാ​ട​ന്‍ കോ​ഴി​യി​ന​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​നു ശേ​ഷം കെ​വി​കെ യു​ടെ ശാ​സ്ത്രീ​യ നി​ര്‍ദേ​ശ​ങ്ങ​ള്‍ പൂ​ര്‍ണ​മാ​യി പാ​ലി​ച്ച് കോ​ഴി​വ​ള​ര്‍ത്തു​ന്ന ക​ര്‍ഷ​ക​രി​ല്‍ നി​ന്നാ​ണ് കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ വാ​ങ്ങു​ക.

കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​ന​ത്തി​ന് (സി​എം​എ​ഫ്ആ​ര്‍ഐ) കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കെ​വി​കെ ഇ​തി​നാ​യി നാ​ട​ന്‍ കോ​ഴി ക​ര്‍ഷ​ക​രു​ടെ കൂ​ട്ടാ​യ്മ രൂ​പ​വ​ത്ക​രി​ച്ചു. ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ വീ​ടു​ക​ളി​ല്‍ വ​ള​ര്‍ത്താ​നും ക​ര്‍ഷ​ക​ര്‍ക്കും നാ​ട​ന്‍ കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ആ​വ​ശ്യാ​നു​സ​ര​ണം ല​ഭി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ പ​ദ്ധ​തി വ​രു​ന്ന​ത്. മേ​യ് മു​ത​ല്‍ കു​ഞ്ഞു​ങ്ങ​ളെ ക​ര്‍ഷ​ക​രി​ല്‍നി​ന്ന് വാ​ങ്ങു​ക​യും ജൂ​ലൈ മു​ത​ല്‍ ആ​വ​ശ്യ​ക്കാ​ര്‍ക്ക് വി​ത​ര​ണം ന​ട​ത്തു​ക​യും ചെ​യ്യും. നാ​ട​ന്‍കോ​ഴി ക​ര്‍ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ക​ര്‍ഷ​ക​ര്‍ക്ക് കെ​വി​കെ യെ ​സ​മീ​പി​ക്കാം. 


വാർത്തകൾ

Sign up for Newsletter



top