08
August 2020 - 5:35 pm IST

Download Our Mobile App

Flash News
Archives

Kerala

elephant

ആലപ്പുഴയിൽ ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ചവിട്ടിക്കൊന്നു

Published:22 February 2020

വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കായി കൊണ്ടു വന്ന ആനയെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് മുന്നിലൂടെ തളയ്ക്കാൻ കൊണ്ടുപോകുമ്പോഴായിരുന്നു വിരണ്ടോടിയത്.

ആലപ്പുഴ: ഹരിപ്പാട് ഇടഞ്ഞ ആന ഒന്നാം പാപ്പാനെ ചവിട്ടിക്കൊന്നു. കൊല്ലം പൂതക്കുളം  സ്വദേശി കലേഷ് (45) ആണ് മരിച്ചത്. രാത്രി 11 മണിയോടെ ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് വടക്കുഭാഗത്ത് വച്ചായിരുന്നു സംഭവം. അപ്പു എന്ന ആനയാണ് ഇടഞ്ഞത്. വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കായി കൊണ്ടു വന്ന ആനയെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് മുന്നിലൂടെ തളയ്ക്കാൻ കൊണ്ടുപോകുമ്പോഴായിരുന്നു വിരണ്ടോടിയത്.

രണ്ടാം പാപ്പാൻ സഞ്ജുവിനെ പുറത്തിരുത്തി രണ്ടു മണിക്കൂറോളം ആന വിരണ്ടോടി. ക്ഷേത്രത്തിന് മുന്നിലെ കൽവിളക്കും തകർത്തു. പുലർച്ചെ രണ്ടരയോടെ കോട്ടയത്തുള്ള നിന്നുള്ള എലിഫൻറ് സ്ക്വാഡ് എത്തിയാണ് ആനയെ തളച്ചത്. ഡോ.ശശീന്ദ്രദേവ് ആനയെ മയക്കുവെടി വെച്ച് തളയ്ക്കുകയായിരുന്നു.


വാർത്തകൾ

Sign up for Newsletter



top