08
August 2020 - 5:45 pm IST

Download Our Mobile App

Flash News
Archives

Kerala

gold

സ്വർണവില ഉയർന്നു തന്നെ: ഇന്നു കൂടിയത് 200 രൂപ

Published:22 February 2020

പവന് 200 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 31,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 25 രൂപയുടെ വർധന.

കൊച്ചി: സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. പവന് 200 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 31,480 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഗ്രാമിന് 25 രൂപയുടെ വർധന. ചരിത്രത്തിൽ ആദ്യമായി 31,000 കടന്ന സ്വർണ വില ഇന്നലെ രണ്ടു തവണ ഉയർന്നിരുന്നു. രാവിലെ 240 രൂപ കൂടിയ വില ഉച്ചയ്ക്കു ശേഷം 160 രൂപയുടെ വർധന രേഖപ്പെടുത്തി.

രണ്ടാഴ്ചക്കിടെ പവന് രണ്ടായിരത്തോളം രൂപയാണ് കൂടിയത്. ആഗോളസമ്പദ് വ്യവസ്ഥയിൽ നിലനിൽക്കുന്ന തളർച്ചയാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തെ നിക്ഷേപകർ കൂടുതലായി ആശ്രയിക്കുന്നതാണ് സ്വർണവില ഉയരാൻ കാരണം. ഡിസൈനർ ആഭരണങ്ങളുടെ വിലയിലും വൻ വർധനവാണ്. വരും ദിവസങ്ങളിലും സ്വർണവില ഉയരുമെന്നാണ് റിപ്പോർട്ടുകൾ.


വാർത്തകൾ

Sign up for Newsletter



top