10
April 2020 - 5:25 pm IST

Download Our Mobile App

Flash News
Archives

Kerala

fire

കളമശേരി പൊലീസ് സ്റ്റേഷന് സമീപം തീപിടുത്തം; നിരവധി വാഹനങ്ങൾ കത്തിനശിച്ചു

Published:22 February 2020

ശനിയാഴ്ച രാവിലെയോടെയാണ് കളമശേരി പൊലീസ് സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്ത് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് തീയണച്ചത്.

കൊച്ചി: കളമശേരി പൊലീസ് സ്റ്റേഷന് സമീപുള്ള യാര്‍ഡിലുണ്ടായ തീപിടുത്തതില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ശനിയാഴ്ച രാവിലെയോടെയാണ് കളമശേരി പൊലീസ് സ്റ്റേഷന് സമീപം വാഹനങ്ങള്‍ കൂട്ടിയിട്ട ഭാഗത്ത് തീപിടുത്തമുണ്ടായത്. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ അഗ്നിരക്ഷാസേന അംഗങ്ങളാണ് തീയണച്ചത്.

അഗ്നിബാധയില്‍ വിവിധ കേസുകളിലായി സ്റ്റേഷനില്‍ പിടിച്ചിട്ട നിരവധി വാഹനങ്ങൾ കത്തി നശിച്ചു. 17 ബൈക്കുകള്‍, മൂന്ന് ഓട്ടോറിക്ഷകള്‍, രണ്ട് കാറുകള്‍ എന്നിവ കത്തിനശിച്ചു എന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തതിന്‍റെ കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.


വാർത്തകൾ

Sign up for Newsletter



top