10
April 2020 - 2:52 pm IST

Download Our Mobile App

Flash News
Archives

Kerala

bjp

കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റു; വൻ സ്വീകരണമൊരുക്കി പ്രവർത്തകർ

Published:22 February 2020

രാവിലെ തിരുവനന്തപുരം റെയ്‌ൽവേ സ്റ്റേഷനിലെത്തിയ കെ.സുരേന്ദ്രന് ബിജെപി പ്രവർ‌ത്തകർ വൻ വരവേൽപ്പാണ് നൽകിയത്. റെയ്‌ൽവേ സ്റ്റേഷന് പുറത്തിറങ്ങിയ കെ.സുരേന്ദ്രനെ പ്രവർത്തകർ പുഷ്പാർച്ചന നടത്തി വരവേറ്റു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രൻ ചുമതലയേറ്റു. പാർട്ടി ആസ്ഥാനത്തുവെച്ചായിരുന്നു സ്ഥാനാരോഹണം. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ, ഒ.രാജഗോപാൽ എംഎൽഎ, ദേശീയ സെക്രട്ടറി എച്ച് രാജ, പാർട്ടി സംസ്ഥാന നേതാക്കൾ, മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവർ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

രാവിലെ തിരുവനന്തപുരം റെയ്‌ൽവേ സ്റ്റേഷനിലെത്തിയ കെ.സുരേന്ദ്രന് ബിജെപി പ്രവർ‌ത്തകർ വൻ വരവേൽപ്പാണ് നൽകിയത്. റെയ്‌ൽവേ സ്റ്റേഷന് പുറത്തിറങ്ങിയ കെ.സുരേന്ദ്രനെ പ്രവർത്തകർ പുഷ്പാർച്ചന നടത്തി വരവേറ്റു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, മുൻ സംസ്ഥാന പ്രസിഡന്‍റും മിസോറാം മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വി.വി രാജേഷ് തുടങ്ങിയവർ സുരേന്ദ്രനെ സ്വീകരിക്കാനായി റെയ്‌ൽവേ സ്റ്റേഷനിലെത്തിയിരുന്നു.

തുടർന്ന് തുറന്ന വാഹനത്തിൽ റോഡ്ഷോയായിട്ടാണ് കെ സുരേന്ദ്രനെ ബിജെപി ആസ്ഥാനത്തെത്തിച്ചത്. മുൻ അധ്യക്ഷനായിരുന്ന പി.എസ് ശ്രീധരൻ പിള്ളയെ മിസോറാം ഗവർണറായി നിയമിച്ച ശേഷം മൂന്നര മാസത്തിന് ശേഷമാണ് കെ സുരേന്ദ്രൻ ചുമതലയേൽക്കുന്നത്. കോഴിക്കോട് ഉള്ളിയേരി സ്വദേശിയായ കെ സുരേന്ദ്രൻ അഖില ഭാരതീയ വിദ്യാർഥി പരിഷത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്തേയ്ക്ക് കടക്കുന്നത്.

ഗുരുവായൂരപ്പൻ കോളെജിലെ രസതന്ത്ര പഠനത്തിനിടെ എബിവിപി നേതാവായി. പിന്നീട് എബിവിപിയുടെ മുഴുവൻ സമയ പ്രവർത്തകനായ കെ സുരേന്ദ്രനെ കെ ജി മാരാർ യുവമോർച്ചയുടെ നേതൃത്വത്തിലേക്ക് എത്തിച്ചു. ഇവിടെ നിന്നും ബിജെപിയിലേക്ക് പ്രവർത്തനം മാറിയ സുരേന്ദ്രൻ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പദവിയിലിരിക്കെയാണ് സംസ്ഥാന അധ്യക്ഷപദവിയിലേക്ക് നിയോഗിച്ചത്.


വാർത്തകൾ

Sign up for Newsletter



top