09
August 2020 - 4:44 pm IST

Download Our Mobile App

Mollywood

dileep1

മഹാലക്ഷ്മിയെ ചേർത്തുപിടിച്ച് ദിലീപ്; വൈറലായി ചിത്രം

Published:22 February 2020

ദിലീപും മഹാലക്ഷ്മിയും ഒന്നിച്ചുള്ള പുതിയ ഫോട്ടൊയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യയും. ഇരുവരുടെയും ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് മഹാലക്ഷ്മി എത്തിയത്. കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയ സന്തോഷം ദിലീപ് തന്നെയാണ് ആരാധകരെ അറിയിച്ചതും.

ഒന്നാം പിറന്നാള്‍ ദിനത്തിലായിരുന്നു മകളുടെ ഫോട്ടൊ താരദമ്പതികൾ പുറത്തുവിട്ടത്. ദിലീപും മഹാലക്ഷ്മിയും ഒന്നിച്ചുള്ള പുതിയ ഫോട്ടൊയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നിരവധി പേരാണ് ചിത്രത്തിന് കമന്‍റുകളുമായി എത്തിയിരിക്കുന്നത്.

കേശു ഈ വീടിന്‍റെ നാഥനെന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പുതിയ സിനിമയ്ക്കായി വ്യത്യസ്തമായ മേക്കോവറാണ് ദിലീപ് നടത്തിയത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.


വാർത്തകൾ

Sign up for Newsletter



top