08
August 2020 - 4:59 pm IST

Download Our Mobile App

Flash News
Archives

Mollywood

varky

വർക്കി ട്രെയ്‌ലർ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Published:22 February 2020

ചിത്രത്തിനായി ടിനി ടോം പാടിയ പ്രൊമോ സോങ് ഇതിനോടകം തന്നെ വൈറൽ ആയിരുന്നു.

സംവിധായകൻ നാദിർഷായുടെ സഹോദരൻ സമദ് സുലൈമാൻ നായകനാവുന്ന വർക്കി എന്ന ചിത്രത്തിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. നാദിർഷയുടെയും ദിലീപിന്‍റെയും ഒഫീഷ്യൽ ഫെയ്സ്ബുക് പേജിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്തത്. ചിത്രത്തിനായി ടിനി ടോം പാടിയ പ്രൊമോ സോങ് ഇതിനോടകം തന്നെ വൈറൽ ആയിരുന്നു. മേപ്പാടൻ ഫിലിംസിന്‍റെ ബാനറിൽ ബിജു മണികണ്ഠനാണ് ചിത്രം നിർമിക്കുന്നത്.

നവാഗതനായ ആദർശ് വേണുഗോപാലനാണ് കഥ എഴുതി സംവിധാനം നിർവഹിച്ചിരിക്കുന്നത്. ജ്യോതിഷ് ടി കാസ്സി, ആദർഷ് വേണുഗോപാലൻ എന്നിവരുടെ വരികൾക്ക് സുമേഷ് സോമസുന്ദർ സംഗീതം നൽകിയിരിക്കുന്നു. പുതുമുഖം ദൃശ്യ ദിനേശാണ് നായിക. മാർച്ച് 6 ന് ചിത്രം തിയെറ്ററുകളിലെത്തും.


വാർത്തകൾ

Sign up for Newsletter



top