10
April 2020 - 3:11 pm IST

Download Our Mobile App

Flash News
Archives

Mollywood

bibin

പോയി ചാകാൻ പറ അവരോട്; ക്വാഡനെ ആശ്വസിപ്പിച്ച് ബിബിൻ ജോർജ്

Published:22 February 2020

നിന്നെ ഈ ലോകത്തിന് കാണാൻ നീ വെളിച്ചത്തേക്ക് നീങ്ങി നിന്നാൽ മാത്രം മതിയാകും.

എന്നെ കൊന്നു തരാമോ എന്ന് കരഞ്ഞു കൊണ്ട് പറയുന്ന ക്വാഡൻ ബെയ്ൽസ് എന്ന ഒൻപതു വയസുകാരന് ലോകം മുഴുവൻ പിന്തുണ നൽകുകയാണ്. ഉയരം കുറവായതിന്‍റെ പേരിൽ കുട്ടികൾ അപമാനിക്കുന്നുവെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് അമ്മയോട് പരിഭവം പറയുന്ന ക്വാഡന്‍റെ വിഡിയോ ലോകത്തെ മുഴുവൻ നൊമ്പരത്തിലാഴ്ത്തിയിരുന്നു.

നിരവധി പേരാണ് ക്വാഡനെ പിന്തുണച്ച് ആശ്വാസ വാക്കുകളുമായി എത്തുന്നത്. നടൻ അജയനും ബിബിൻ ജോർജുമെല്ലാം ഫെയ്സ്ബുക്കിലൂടെ ക്വാഡന് പിന്തുണ അറിയിച്ചു കഴിഞ്ഞു. എന്നെയൊന്ന് കൊന്നു തരാമോ. ഹൃദയത്തിലേക്ക് കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്. ഒരു കയർ തരൂ. ഞാൻ ജീവിതം അവസാനിപ്പിക്കാം എന്നായിരുന്നു ക്വാഡൻ ബെയ്ൽസ് കരഞ്ഞു കൊണ്ട് പറഞ്ഞത്. ക്വാഡന്‍റെ അമ്മയാണ് സംഭവം ഫെയ്സ്ബുക്ക് ലൈവിലൂടെ ലോകത്തെ അറിയിച്ചത്. 

ബിബിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്

മോനെ.. ഡാ ചക്കരെ, നീ നിന്‍റെ അമ്മച്ചി പറയുന്നത് മാത്രം കേട്ടു ജീവിച്ചാൽ ലൈഫ് അടിപൊളി ആണ്....ഡാ. ഒന്നും പേടിക്കാനില്ല....
അവന്മാര് നിന്നെ കരയിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേ ഇരിക്കും. നീ ചിരിക്കാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കണം. ലോകം, അവസാനം നിന്‍റെ ചിരി കാണും. അന്ന് അവന്മാര് കരയും. "പോയി ചാകാൻ" പറ അവരോട്. നിന്നെ ഈ ലോകത്തിന് കാണാൻ 'നീ വെളിച്ചത്തേക്ക് നീങ്ങി നിന്നാൽ മാത്രം മതിയാകും.
"പൊരുതണ്ടേടാ....


വാർത്തകൾ

Sign up for Newsletter



top