09
August 2020 - 4:54 pm IST

Download Our Mobile App

Special

dog

ഈ വർഷത്തെ ഏറ്റവും മികച്ച ഫീൽഡർ; വൈറലായി നായയുടെ ക്രിക്കറ്റ് കളി

Published:22 February 2020

ഇപ്പോൾ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഒരു നായയുടെ വിഡിയോയാണ് സോഷ്യൽ മീഡിയ കീഴടക്കിക്കൊണ്ടിരിക്കുന്നത്.

മറ്റുള്ള മൃഗങ്ങളേക്കാൾ ഏറ്റവും കൂടുതൽ മനുഷ്യനോട് ഇണങ്ങുന്ന മൃഗമാണ് നായ. ഇപ്പോൾ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന ഒരു നായയുടെ വിഡിയോയാണ് സോഷ്യൽ മീഡിയ കീഴടക്കിക്കൊണ്ടിരിക്കുന്നത്. 44 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഏവരുടെയും മനം കവരുകയാണ്. ക്രിക്കറ്റ് കളിക്കുന്ന സ്ഥലമാണ് പശ്ചാത്തലം.

ഒരു പെൺകുട്ടി ബാറ്റ് കൈയിലേന്തി നിൽക്കുകയാണ്. വിക്കറ്റിന് പിന്നിൽ കീപ്പറായി നിൽക്കുന്ന നായയാണ് ഏവരെയും ആകർഷിക്കുന്നത്. അപ്പുറത്ത് ബൗളിങ് എൻഡിൽ നിന്ന് ഒരു പയ്യൻ പന്ത് എറിയുന്നതും ദൃശ്യങ്ങളിൽ കാണാം. ഓരോ പന്തും വീശി അടിക്കുന്നതിന് അനുസരിച്ച് പന്തിന്‍റെ പിന്നാലെ ഓടുകയാണ് നായ.

പന്ത് കടിച്ചെടുത്ത് ബൗളർക്ക് തിരികെ നൽകി നിമിഷങ്ങൾക്കകം അടുത്ത പന്തിനായി വിക്കറ്റിന് പിന്നിൽ നിൽക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. വളരെ ജാഗത്രയോടെ നിൽക്കുന്ന നായയുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ  സോഷ്യൽമീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

 


വാർത്തകൾ

Sign up for Newsletter



top