10
April 2020 - 3:21 pm IST

Download Our Mobile App

Flash News
Archives

National

corona1

കൊറോണ: സിംഗപ്പൂരിലേക്കുള്ള യാത്രകൾ നിയന്ത്രിക്കണമെന്ന് കേന്ദ്രം

Published:22 February 2020

നേ​പ്പാ​ൾ, ഇ​ന്തോ​നേ​ഷ്യ, വി​യ​റ്റ്നാം, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സിം​ഗ​പ്പൂരി​ലേ​ക്കു​ള്ള യാ​ത്ര നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം. അ​ത്യാ​വ​ശ്യ​മില്ലാ​ത്ത യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര നി​ർ​ദേ​ശം. കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് നി​ർ​ദേ​ശം. നേ​പ്പാ​ൾ, ഇ​ന്തോ​നേ​ഷ്യ, വി​യ​റ്റ്നാം, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ പ​രി​ശോ​ധി​ക്കു​മെ​ന്നും കേ​ന്ദ്രം അ​റി​യി​ച്ചു.

3,97,152 യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലും 9,695 യാ​ത്ര​ക്കാ​രെ തു​റ​മു​ഖ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കൊ​റോ​ണ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൈ​ന​യി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ എ​യ​ർ ഇ​ന്ത്യ ജൂ​ണ്‍ 30 വ​രെ റ​ദ്ദാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ചൈ​ന​യ്ക്കു പു​റ​മേ ദ​ക്ഷി​ണ കൊ​റി​യ, ഇ​റ്റ​ലി, ഇ​റാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളും കൊ​റോ​ണ പ​ട​ർ​ന്നു പി​ടി​ക്കു​ക​യാ​ണ്.

ചൈ​ന​യി​ൽ കൊ​റോണ ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 2,300 ക​വി​ഞ്ഞു. 76,288 പേ​ർ​ക്കാ​ണ് ചൈ​ന​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 500 ത​ട​വു​കാ​ർ​ക്കും ചൈ​ന​യി​ൽ രോ​ഗം പി​ടി​പെ​ട്ടു. ദ​ക്ഷി​ണ കൊ​റി​യയി​ൽ ഇ​തി​നോ​ട​കം ര​ണ്ട് പേ​ർ കൊ​റോ​ണ ബാ​ധി​ച്ച് മ​രി​ച്ചു. 346 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​റ്റ​ലി​യി​ലും കൊ​റോ​ണ​യെ തു​ട​ർ​ന്നു ഒ​രാ​ൾ മ​രി​ച്ചു. ഇ​റാ​നി​ൽ നാ​ല് പേ​രും മ​രി​ച്ചു. 14 പു​തി​യ കേ​സു​ക​ളാ​ണ് വെ​ള്ളി​യാ​ഴ്ച ഇ​റ്റ​ലി​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.


വാർത്തകൾ

Sign up for Newsletter



top